Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]
ആ പ്ലാൻ ഇപ്പോൾ പൂർണ്ണമായി തെളിഞ്ഞു. "എന്റെ പ്ലാൻ വർക്ക് ഔട്ട് ചെയ്യാൻ സമയമായി. ജാനകിയെ ഈ വീട്ടിലേക്ക് കൊണ്ടുവരാനുള്ള അടുത്ത കരു നീക്കാൻ ഇതാണ് ഏറ്റവും നല്ല സമയം!" രാഹുൽ ഉറപ്പിച്ചു. രാഹുൽ അവനു ഒരു ജോലിക്കുള്ള ഒരു വ്യാജ അപ്പോയിന്റ്മെന്റ് ലെറ്റർ ഉണ്ടാക്കി അയച്ചു..
രാഹുൽ ഉണ്ടാക്കിയ ആ വ്യാജ അപ്പോയിന്റ്മെന്റ് ലെറ്റർ അവരുടെ അഡ്രസ്സിൽ എത്തിയതോടെയാണ് നാടകീയമായ രംഗങ്ങൾ തുടങ്ങിയത്. പോസ്റ്റ്മാൻ നൽകിയ കത്തുമായി രാഹുൽ മുറിയിലെത്തി ആവേശത്തോടെ മീരയെ വിളിച്ചു.
രാഹുൽ: "മീരേ, നോക്ക്! എനിക്ക് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ജോലി കിട്ടി. അടുത്ത മാസം ജോയിൻ ചെയ്യണം. നമുക്ക് ഉടനെ അങ്ങോട്ട് മാറണം, അവിടെ നല്ലൊരു വീട് നോക്കാം."
എന്നാൽ മീരയുടെ മുഖം വിളറി വെളുത്തു. അവളിൽ ഒട്ടും സന്തോഷം കണ്ടില്ല.
രാഹുൽ: "എന്താ മീരേ, നിനക്ക് സന്തോഷമില്ലേ?"
മീര: (വിറയ്ക്കുന്ന ശബ്ദത്തിൽ) "രാഹുൽ... നമുക്ക് ഈ ജോലി മതി. ഇവിടെത്തന്നെ നിൽക്കാം. അങ്കിളിനെ ഒറ്റയ്ക്കാക്കി പോകുന്നത് ശരിയല്ല."
രാഹുൽ: "ഈ ജോലിക്ക് എന്ത് സ്ഥിരതയാണുള്ളത്? കോഴിക്കോട്ടെ ജോലി പോയിട്ടാണ് നമ്മൾ ഇങ്ങോട്ട് വന്നത്. പിന്നെ അങ്കിൾ ഇത്രയും കാലം ഒറ്റക്ക് അല്ലായിരുന്നോ..
എനിക്ക് ഈ സർക്കാർ ജോലി വേണം. ഞാൻ പോകാൻ തീരുമാനിച്ചു."
മീര: "എന്നാൽ നിങ്ങൾ തനിച്ച് പൊയ്ക്കോ! ഞാൻ വരില്ല, ഞാൻ ഇവിടെയേ നിൽക്കൂ!"
രാഹുൽ ദേഷ്യം അഭിനയിച്ച് അവൾക്ക് നേരെ തട്ടിക്കയറി. "നീ എന്റെ ഭാര്യയാണെങ്കിൽ ഞാൻ നിന്നെ കൊണ്ടുപോകും!" അവൻ ദേഷ്യത്തോടെ പറഞ്ഞതും മീരയുടെ മുഖഭാവം പെട്ടെന്ന് മാറിമറിഞ്ഞു. അവളുടെ കണ്ണുകൾ ചുവന്നു തുടുത്തു,
💬 Comments
View all comments