0%

Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.6K

ശരീരം വല്ലാതെ വിറയ്ക്കാൻ തുടങ്ങി.
​മീര എന്ന സാധുവായ പെൺകുട്ടി അപ്രത്യക്ഷമായി. പകരം ഭയപ്പെടുത്തുന്ന ഒരു രൂപം അവളിൽ ഉണർന്നു. അവൾ രാഹുലിന്റെ മുഖത്ത് നോക്കി ഒരു യക്ഷിയെപ്പോലെ ചീറി.
​സുനിത (മീര): "നീ കൊണ്ടുപോവുമോടാ... നായേ! ഇവളെ ഇവിടുന്ന് കൊണ്ടുപോകാമെന്ന് നീ കരുതിയോ?"
​അവളുടെ ശബ്ദം കേട്ട് രാഹുൽ അറിയാതെ പുറകിലേക്ക് മാറി. അത് മീരയുടെ ശബ്ദമേ ആയിരുന്നില്ല. സുനിതയുടെ ആത്മാവ് അവളെ പൂർണ്ണമായും ആവേശിച്ചിരുന്നു.
​സുനിത: "നീ കൊണ്ടുപോകുമോ? എന്റെ സമ്മതമില്ലാതെ നീ ഇവളെ തൊടില്ല!.
ഇവളെ ഇവിടുന്ന് കൊണ്ടുപോവാൻ ഞാൻ സമ്മതിക്കില്ല!"
​രാഹുൽ സത്യത്തിൽ പേടിച്ചു പോയി...ധൈര്യം സംഭരിച്ച് ചോദിച്ചു.
​രാഹുൽ: "നിങ്ങൾ... നിങ്ങൾ ആരാണ്?"
​സുനിത അട്ടഹസിച്ചുകൊണ്ട് മറുപടി നൽകി.
​സുനിത: "ഞാനോ? ഞാൻ സുനിത! നിന്റെ അങ്കിളിന്റെ ഭാര്യ. എന്റെ വേണുവേട്ടനെ സന്തോഷിപ്പിക്കാൻ എനിക്ക് ഈ ശരീരം വേണം. നീ ഇതിൽ ഇടപെടാൻ വന്നാൽ നിന്റെ അന്ത്യം ഈ മുറിയിലായിരിക്കും!"
​രാഹുൽ മനസ്സിൽ ചിരിച്ചു. "മീൻ കൊളുത്തിൽ കുടുങ്ങിയിരിക്കുന്നു!"

​സുനിതയുടെ ഭീഷണിക്ക് മുന്നിൽ രാഹുൽ പതറാതെ നിന്നു. അവളുടെ കണ്ണുകളിലെ ആ ചുവപ്പ് മാറിയിട്ടില്ലായിരുന്നു.
​സുനിത: "ഞാൻ പറയുന്നത് കേട്ട് ഇവിടെ ജീവിച്ചാൽ നിനക്ക് കൊള്ളാം. ഇല്ലെങ്കിൽ നിന്നെ ഞാൻ ഭസ്മമാക്കും!" നിങ്ങൾ പറയുന്നതൊക്കെ ഞാൻ കേൾക്കാം.. പക്ഷെ എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം... സുനിത നിനക്ക് എന്താണ് അറിയേണ്ടത്...??
​രാഹുൽ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ധൈര്യത്തോടെ ചോദിച്ചു.
​രാഹുൽ: "നിങ്ങളും ജാനകിയും തമ്മിൽ എന്താണ് പ്രശ്നം? അവരെ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്?"
​സുനിത: (ചീറിക്കൊണ്ട്) "അവൾ

💬 Comments

View all comments