Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]
ജന്മരാശിയും അങ്ങനെ കുറെ കാര്യങ്ങൾ ഒന്നാണ്. അപ്പോൾ പറഞ്ഞത് മറക്കണ്ട... ഞാൻ പോകുന്നു. മീരയെ ശ്രദ്ധിക്ക്!"
പെട്ടെന്ന് മീരയുടെ ശരീരത്തിൽ നിന്നും ആ ശക്തി വിട്ടുപോയി. സുനിത പോയതും മീര തളർന്ന് താഴേക്ക് വീഴാൻ തുടങ്ങി. രാഹുൽ വേഗം അവളെ താങ്ങിയെടുത്തു. അവളുടെ ശരീരം വല്ലാതെ ചൂടായിരുന്നു. അവൻ അവളെ പതുക്കെ എടുത്തു കൊണ്ടുപോയി കട്ടിലിൽ കിടത്തി.
രാഹുലിന്റെ മുഖത്ത് ഇപ്പോൾ ഒരു വിജയച്ചിരി തെളിഞ്ഞു. ജാനകിയെ ഈ വീട്ടിലേക്ക് കൊണ്ടുവരാനുള്ള തടസ്സങ്ങളെല്ലാം അവൻ നീക്കിക്കഴിഞ്ഞു. ഇനിയെല്ലാം അവൻ വിചാരിച്ചതുപോലെ നടക്കും.
മീര ഉണർന്നപ്പോൾ നേരം നന്നേ വെളുത്തിരുന്നു. കണ്ണ് തുറന്നപ്പോൾ തന്റെ അരികിൽ രാഹുൽ ഫോണിൽ നോക്കിക്കൊണ്ടിരിക്കുന്നത് അവൾ കണ്ടു. പതുക്കെ എഴുന്നേറ്റിരുന്ന മീര മുടി ഒതുക്കി കെട്ടിക്കൊണ്ട് ചോദിച്ചു.
മീര: "എന്തായി രാഹുലേട്ടാ..നിങ്ങളുടെ തീരുമാനം പുതിയ ജോലിക്ക്
പോകുന്നില്ലേ? ഇന്നലെ ഒന്നും പറയാതെയാണല്ലോ കിടന്നത്."
രാഹുൽ ഫോണിൽ നിന്നും കണ്ണെടുത്ത് മീരയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇന്നലെ രാത്രി സുനിതയായി മാറിയ മീര തന്നെ ഭീഷണിപ്പെടുത്തിയതും ഡീൽ ഉറപ്പിച്ചതുമൊന്നും അവൾക്ക് ഓർമ്മയില്ലെന്ന് അവന് ഉറപ്പായി.
രാഹുൽ: "അത് മീരേ... നിനക്ക് താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ ആ ജോലിക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചു. ഇവിടെത്തന്നെ തുടരാം."
അതു കേട്ടതും മീരയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി. അവൾ ആവേശത്തോടെ രാഹുലിനെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.
മീര: "ദൈവം എന്റെ പ്രാർത്ഥന കേട്ടു! രാഹുലേട്ടൻ ആ ജോലിക്ക് പോകരുത് എന്ന് ഞാൻ ഒരു വഴിപാട് നേർന്നിരുന്നു. അതിന്റെ ഫലമായിട്ടാണല്ലോ ഇങ്ങനെയൊക്കെ സംഭവിച്ചത്."
രാഹുൽ: "മ്മ്മ്... എല്ലാം നിന്റെ വഴിപാടിന്റെ
💬 Comments
View all comments