Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]
ഗുണം തന്നെ! എന്നിട്ട് എപ്പോഴാ അമ്പലത്തിൽ പോകുന്നത്?"
മീര: "ഇന്ന് വൈകുന്നേരം പോകണം. പക്ഷേ രാഹുലേട്ടൻ വരണ്ട, ഞാൻ അങ്കിളിനെ കൂട്ടി പൊയ്ക്കോളാം. ഒറ്റയ്ക്ക് പോയി ചെയ്തോളാം എന്ന് നേർന്നതാ."
രാഹുലിന്റെ ഉള്ളിൽ അപ്പോൾ പത്തു ലഡ്ഡു ഒരുമിച്ച് പൊട്ടി! തന്റെ പ്ലാൻ ഇത്ര വേഗത്തിൽ നടക്കുമെന്ന് അവൻ കരുതിയില്ല.
രാഹുൽ: "ആയിക്കോട്ടെ മീരേ, നിന്റെ ഇഷ്ടം പോലെ നടക്കട്ടെ. രാഹുൽ മീര അടുക്കളയിലേക്ക് പോയ തക്കം നോക്കി..ജാനകിയെ വിളിച്ചു... ജാനകി.. നമ്മൾ പറഞ്ഞ ദിവസം ആയി... ഇന്നാണ് അത്... ഈ വീട്ടിലെ പ്രശ്നങ്ങൾ എല്ലാം ഞാൻ റെഡി ആക്കി.. ഇനി നിനക്ക് ധൈര്യം ആയി ഇങ്ങോട്ട് വരാം.. ആരും നിന്നെ തടയില്ല.. നിനക്ക് ഒന്നും സംഭവിക്കില്ല... അപ്പുറത്ത് നിന്നു ജാനകി... സത്യം ആണോ രാഹുൽ.. എനിക്ക് പേടിയാവുന്നു.. രാഹുൽ.. നീ പേടിക്കേണ്ട ഞാൻ ഇല്ലേ.. വൈകുന്നേരം മീരയും അങ്കിൾഉം പുറത്ത് പോവും അപ്പോൾ ഞാൻ വിളിക്കാം.. നീ വരണം... ജാനകി : ശരി രാഹുൽ. രാഹുൽ ബൈ പറഞ്ഞു ഫോൺ വെച്ചു..
ഉച്ചയ്ക്ക് ശേഷം മീര അതീവ വേഗത്തിൽ ഒരുങ്ങാൻ തുടങ്ങി. ഒരു വെള്ള സെറ്റ് സാരിയും ചുവന്ന ബ്ലൗസും അണിഞ്ഞ്, കണ്ണെഴുതി, മുടിയിൽ തുളസിക്കതിർ ചൂടി അവൾ അതീവ സുന്ദരിയായി. അങ്കിളിനെ വിളിച്ചു.. അദ്ദേഹം റെഡി ആയി കാറിൽ എത്തിയിട്ടുണ്ട്.
കൃത്യം നാല് മണിയായപ്പോൾ അങ്കിളിന്റെ കാർ സ്റ്റാർട്ട് ആയി. മീര സിറ്റൗട്ടിൽ നിൽക്കുന്ന രാഹുലിന് നേരെ കൈ വീശി. "ഞങ്ങൾ പോയിട്ട് വരാം രാഹുലേട്ടാ... വരാൻ എട്ടു മണിയാകും."
കാർ ഗേറ്റ് കടന്ന്
💬 Comments
View all comments