Chapter Title : പുതു ജീവിതം [മന്ദന് രാജ]
താര അവനോട് പറഞ്ഞു
" വന്നെ ....താരെ ...ഞാനല്ലേ പറയുന്നേ "
ഡോര് തുറന്നു ഷാമോന് അവളുടെ കയ്യില് പിടിച്ചു
മുളകള് വളര്ന്നു നില്ക്കുന്ന വഴിയിലൂടെ കുത്തനെയുള്ള കയറ്റം കയറുമ്പോള് ഷാമോന് അവളെ ചേര്ത്തു പിടിച്ചിരുന്നു ... കുറവന് പ്രതിമയുടെ അടുത്തേക്ക് പോകാതെ മറ്റേ സൈഡിലുള്ള കയറ്റം കയറി അവന് ഒരു വലിയ പാറയുടെ ചുവട്ടിലിരുന്നു .താര ആവനെതിരെയുള്ള ചെറിയ കല്ലിലും ഇരുന്നു .
'ഷാമോനെ പൈസ ഞാന് അക്കൌണ്ടില് ഇട്ടിട്ടുണ്ട് എന്റെ അക്കൗണ്ടിൽ ഉള്ളത് മുഴുവൻ മാറ്റിയിട്ടുണ്ട് .. തികയില്ലേൽ പറയണേ ...ആരോടേലും ചോദിച്ചു നോക്കാം "...ഞങ്ങടെ ബ്രാഞ്ചിലാണ് ..വേറെ ബാങ്കിലേക്ക് മാറ്റണോ ?'
അവള് രാവിലെ മുതല് തന്നെ ഇക്കായെന്നു വിളിച്ചിട്ടില്ലയെന്നവന് ഓര്ത്തു
" വേണ്ട സാറെ " സാറേയെന്നു കേട്ടപ്പോള് താര ഞെട്ടി അവന്റെ നേരെ നോക്കി .അവളുടെ കണ്ണുകളില് നീര് പൊടിഞ്ഞിരുന്നു .. ഷാമോന് അവളുടെ കയ്യില് പിടിച്ചു , താര അവന്റെ കാല് ചുവട്ടില് ഇരുന്നിട്ട് മടിയിലേക്ക് തല വെച്ചു
' സാറെന്നു വിളിച്ചപ്പോ താരക്ക് നൊന്തു അല്ലെ ..അപ്പൊ രാവിലെ മുതല് ഷാമോന് എന്ന് കേള്ക്കുന്ന ഞാനോ ...താര പറഞ്ഞതല്ലേ ഇവിടെ വരണം ...കാറ്റ് കൊള്ളണം... എന്റെ കൈ പിടിച്ചു ആ പുല്പ്പരപ്പിലൂടെ നടക്കണം എന്നൊക്കെ ...എന്നിട്ട് പോന്നത് മുതല് ഒന്ന് മിണ്ടുന്നു പോലുമില്ല "
താര ഒരു നിമിഷം മിണ്ടിയില്ല
' പോരുമ്പോള് ഞാനാശിച്ചതൊക്കെ നേടിയില്ലേ ? ഇഷ്ടപെട്ട ആളിന്റെ കൂടെയൊരു യാത്ര ...പിന്നെ ആദ്യരാത്രി ..അവന്റെ കൂടെ അല്പ നേരം ....അത് മതി ഷാമോനെ ...ഇനിയും
💬 Comments
View all comments