0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.9K

എത്തിയപ്പോള്‍ സമയം ആറു കഴിഞ്ഞതേയുള്ളൂ ... ഷാനു അവന്‍റെ തോളില്‍ കണ്ണടച്ചു കിടക്കുവാണ് .. കാപ്പി കുടിക്കാമെന്ന് പറഞ്ഞെങ്കിലും രാവിലെ വേണ്ടാന്ന്‍ പറഞ്ഞതിനാല്‍ അജയ് കാര്‍ നേരെ വിട്ടു ..

" എടി പൊന്‍കുന്നം ആയി ,,,,കാപ്പി കുടിക്കണ്ടേ ?"

" വേണ്ടജയ് ...നമുക്ക് പോകാം "

" എനിക്ക് നിന്‍റെ കൂടെ കുറച്ചു നേരോം കൂടി കിട്ടുന്നത് ഇല്ലണ്ടാക്കനാണോ "

" അജൂ ...വണ്ടി ഒതുക്കിക്കോ ...നീയിനീം എന്‍റെ കൂടെയിരുന്നാല്‍ ...എനിക്ക് വയ്യ അജയ് .... ഇനി നീയെന്നെ കാണരുത് .... അജു ..എനികിഷ്ടം ഇല്ലഞ്ഞിട്ടല്ല .... എന്‍റെ ക്ലാസ്സിന്‍റെ മുന്നില്‍ പോലും വരരുത് "

അജയ് ഒന്നും മിണ്ടിയില്ല

കാര്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അവളുടെ വീട്ടിലേക്കുള്ള വഴിയെ തിരിഞ്ഞു

" ഇവിടെ നിര്‍ത്തിയാല്‍ മതി "

ബാഗെടുത്തിട്ട് ഷാനു ഇറങ്ങി ...

" അജൂ ...: അവന്‍റെ സൈഡില്‍ വന്നവള്‍ വിളിച്ചപ്പോള്‍ അജയ് അവളെ നോക്കി

" ഉമ്മ .... പോട്ടെ " കണ്ണീര്‍ ഒലിക്കുന്ന ഉമ്മ അവന്‍റെ വലത്തേ കവിളില്‍ നല്‍കിയിട്ട് അവള്‍ തിരിഞ്ഞു നോക്കാതെ നടന്നു .... മീന്‍കാരന്‍ സുലൈമാന്‍ വണ്ടി നിര്‍ത്തി നോക്കുന്നത് പോലും അവള്‍ ശ്രദ്ധിച്ചില്ല

'അപ്പൊ മൊത്തം ഇരുപത് ലക്ഷം അല്ലെ മോനെ ..."

" ഹമം ... ഷാനു അവളുടെ കൂട്ടുക്കാരിയുടെ അടുത്ത് നിന്ന് വാങ്ങീത് തിരിച്ചു കൊടുക്കട്ടെയുമ്മാ ' ഷാമോന്‍ പറഞ്ഞപ്പോള്‍ ഷാനുവിന്റെ മുഖം വാടി

റാവുത്തര്‍ തന്ന എട്ടും , താര ട്രാന്‍സ്ഫര്‍ ചെയ്ത ഏഴു ലക്ഷവും ..കൂടെയായപ്പോള്‍ തന്നെ പതിനഞ്ചു ലക്ഷം

💬 Comments

View all comments