Chapter Title : പുതു ജീവിതം [മന്ദന് രാജ]
പൊളിച്ചു പോയി
" സാറേ ....ഞാന് അസിസ് .....ഷാമോന്റെ വാപ്പയാ"
താരയുടെ കണ്ണുകള് ചെറുതായി
" എന്ന് വന്നു ? യാത്രയൊക്കെ സുഖായിരുന്നോ ?" അവള് എതിരെയുള്ള കസേരയില് ഇരുന്നു
" ഹമം ....മോളെ ഞാന് വന്നത് ....ഞാന് വന്നത് ....അല്പം പൈസ ബാക്കിയുണ്ട് ...അത് മോള് തിരിച്ചു വാങ്ങണം ...അഞ്ചു ലക്ഷം ഉണ്ട് ..രണ്ടു ലക്ഷം ഞാന് എങ്ങനെയേലും തിരികെ തന്നോളാം "
" ഞാന് ..ഞാനത് ഷാമോന് വായ്പ കൊടുത്തതല്ലേ ...എനിക്കിപ്പോ വേണ്ട ...മോള്ടെ പേരില് ബാങ്കിലിട്... വിവാഹപ്രായം ഒക്കെയായി വരുവല്ലേ "
മനസിലെ പതറിച്ച വാക്കുകളില് വരാതെ താര ശ്രദ്ധിച്ചു
അസിസ് എഴുന്നേറ്റു ..എന്നിട്ട് അവളുടെ അടുത്തായി നിന്ന് , അവളെ നോക്കാതെ ഒന്ന് മുരടനക്കി
' എന്റെ മോള്ടെ ഭാവി അല്ലെ ....അപ്പൊ മോള്ടെ ഭാവിയോ ? രണ്ടു ജാതിയാണെന്നറിയാം... ചോദിക്കാന് അര്ഹതയില്ലന്നും അറിയാം ...എങ്കിലും ചോദിക്കുവാ ..... പൊരുത്തം ഒന്നും നോക്കാതെ , ജാതകം പേടിക്കാതെ ...എന്റെ മോന്റെ കൂടെ വരുവോ .... എന്റെ മരുമോളായി....പൈസക്ക് അല്പം കുറവുണ്ടെന്നെ ഉള്ളൂ ...അതിനും കൂടി സ്നേഹം ഉണ്ടാ വീട്ടില് ... ജാതിയും മതവും ഒന്നും മാറണ്ട......എന്നോടിപ്പോ മറുപടി പറയണ്ട ....പറ്റില്ല എന്ന വാക്ക് കേള്ക്കാന് ത്രാണിയില്ലാതെ എന്റെ മോന് പുറത്തു നില്പ്പുണ്ട് ....സമ്മതമാണേല് ..സമ്മതമാണേല് മാത്രം അവന്റെ അടുത്തേക്ക് ചെന്നു പറഞ്ഞാല് മതി ...അല്ലെങ്കില് കയറി പൊക്കോളൂ "
അസിസ് ഇടറിയ ശബ്ധത്തില് പറഞ്ഞിട്ട് കയ്യിലിരുന്ന പൊതി അവളുടെ അരികിലെ കസേരയില് വെച്ച്, പുറത്തേക്ക് നടന്നു
തന്റെ തോളില് ഒരു കൈ
💬 Comments
View all comments