Chapter Title : പുതു ജീവിതം [മന്ദന് രാജ]
അമര്ന്നപ്പോള് ഷാമോന് തിരിഞ്ഞു
" വാപ്പാ " വാപ്പ അവനെ സമാധാനിപ്പിക്കാന് വേണ്ടി തോളില് പിടിച്ചതാണെന്ന് കരുതി ഷാമോന് തിരിഞ്ഞപ്പോള് താരയെ കണ്ടു അമ്പരന്നു ...
' ചോദിക്കാനും അനുവാദം മേടിക്കാനും എനിക്കാരൂല്ല ...ഇടക്കൊന്നു അമ്മയെ പോയി കാണണം ..അര്ഹത ഇല്ലാത്തത് എനിക്കല്ലേ ഷാമോനെ"
അവള് ഷാമോന്റെ അടുത്തേക്ക് പോകുന്നത് കണ്ട അസിസ് അങ്ങോട്ട് വന്നു
"നിന്നെക്കാള് നാല് വയസ് മൂത്തതല്ലേ ഞാന് ..ഞാനെങ്ങനെ ...'
' ആണുങ്ങള് പത്തും പതിനഞ്ചും വയസിനു ഇളപ്പമുള്ളവരെ കല്യാണം കഴിക്കുന്നില്ലേ മോളെ ...വയസും പ്രായോം ഒന്നുമല്ല .... മനസിന്റെ അടുപ്പമാണ് മുഖ്യം ' അയാള് അവളുടെ കരം പിടിച്ചു
' ഒന്നേ ആവശ്യപ്പെടുന്നുള്ളൂ ....ഈ ചിരിയും , നെറ്റിയിലെ ഈ ചന്ദനക്കുറിയും ഒരിക്കലും മായരുത്..... ഏറ്റവും അടുത്ത ദിവസം തന്നെ നമുക്ക് രെജിസ്ടര് ചെയ്യാം .... പിന്നെ വൈകിട്ട് ഇവനെയിങ്ങു വിടും ഞാന് ...ഉമ്മാ അവിടെ ബിരിയാണി ഉണ്ടാക്കുന്നുണ്ട് "
താര ചിരിച്ചു കൊണ്ടവരെ യാത്രയാക്കി
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ബിരിയാണിക്കുള്ള സാധനങ്ങളും വാങ്ങി അസിസ് വീട്ടിലെത്തിയപ്പോള് ജമീലയും വന്നിരുന്നു
" നീ പെട്ടന്ന് പോന്നോ ജമീലാ ?"
" ഹം ..അണ്ണന് ഇല്ലാരുന്നു ഇക്ക ... ചോറും കറീം ഒക്കെ വെച്ചിട്ട് പിടീന്നു പോന്നു " ജമീല സാധനങ്ങള് അടുക്കളയിലേക്ക് എടുത്തു
ഇടവഴിയില് ഒരു കാര് വന്നു നില്ക്കുന്നത് കണ്ടു അസിസ് മുറ്റത്തേക്കിറങ്ങി .. ഷാമോന് ചന്തയില് മിട്ടായി ഒക്കെ കൊടുക്കാന് അവിടെ ഇറങ്ങിയിരുന്നു
" അസിസേ ... എന്നാ ഉണ്ട് വിശേഷം ? യാത്രയൊക്കെ സുഖമായിരുന്നോ ?'
" അയ്യോ
💬 Comments
View all comments