Chapter Title : പുതു ജീവിതം [മന്ദന് രാജ]
... മാത്യു സാറോ ..... എന്നാ ഈ വഴിക്ക് ?'
അസിസ് ഓടി വീട്ടിലേക്ക് കയറി
" ജമീലാ ...ഇങ്ങു വന്നെ .... മാത്യു സാറ് "
അപ്പോഴേക്കും മാത്യു സാറും കൂടെ വന്ന ചെറുപ്പക്കാരനും ഹാളിലേക്ക് കയറിയിരുന്നു
" ഞാന് നേരത്തെ സാറിന്റെ ഹോട്ടലിലാ പണിക്കു നിന്നെ ...ഹോട്ടല് അബാദ് പാലസ്"
" ഉവ്വ അറിയാം ...സാറിനെ കണ്ടിട്ടില്ല "
" ഇതെന്റെ മൂത്ത മരുമകനാ ... ഇവരങ്ങ് അമേരിക്കയിലാ... പത്തിരുപത് ദിവസം കൂടെയേ തിരികെ പോകാന് സമയമോള്ളൂ .... ' മാത്യു ഒന്ന് ചിരിച്ചു
" ഞാന് വന്നത് ....ഒള്ളത് പറയാമല്ലോ അസിസേ .... എന്റെ മോന് ....ആകെ ഒരു മോനെ ഉള്ളൂ കേട്ടോ ...പിന്നെ രണ്ടു പെണ്ണുങ്ങളാ ...അവന് നല്ല ഒതുക്കോം അടക്കോം ഒക്കെയുള്ളവനാ ...എന്നെ ഒരു കാര്യത്തിലും വഴക്ക് പറയാന് അവസരം ഉണ്ടാക്കി തരാത്തവന് ...........അവനു ...അവനു നിന്റെ മോളെ ഇഷ്ടമാ അവളെയിങ്ങു തന്നേക്കാമോ ......പോന്നു പോലെ നോക്കിക്കൊള്ളാം ഞങ്ങള് "
" എന്റെ സാറേ ....ഞാനിതിപ്പോ എന്നാ പറയാനാ ............' അസിസ് അടുത്ത് നിന്ന ജമീലയുടെ തോളില് ബലമായി പിടിച്ചു ...
അകത്തു ഫോണ് അടിക്കുന്ന ശബ്ദം കേട്ട് ജമീല മൊബൈല് എടുത്തു അസിസിന്റെ കയ്യില് കൊടുത്തു
' ഇനഗ്ലീഷാ സാറേ ...ഒന്ന് സംസാരിക്കാമോ ?'
മാത്യു സാറിന്റെ മരുമകന് ഫോണ് വാങ്ങി സംസാരിച്ചു ...എന്തൊക്കെയോ പറയുന്നുണ്ട് ..ഇടക്ക് അസിസിനെ നോക്കുന്നുമുണ്ട് ...അസിസ് ആകെ പരിഭ്രാന്തനായി
" എന്താ ...എന്താ സാറെ ..പ്രശ്നം? ഞാനാരേം കൊന്നിട്ടും ഒന്നുമില്ല ..."
"
💬 Comments
View all comments