0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 3K

എല്ലാം അറിയാം ഇക്ക .... അറിഞ്ഞൊണ്ട് തന്നെയാ ഇക്ക വന്നിട്ട് പെണ്ണ് ചോദിക്കാന്‍ ഇരുന്നെ ...ഇക്ക ഇവിടെയിരുന്നെ ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് " അയാള്‍ അസിസിനെ കസേരയില്‍ ഇരുത്തി

" ഇക്ക പോരുമ്പോ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് സാധനം വല്ലതും വാങ്ങിച്ചിരുന്നോ ? ?"

" ഹം ... കൂട്ടുകാര് പൈസ തന്നു ...മൂന്നാല് പേര്‍ക്ക് വീട്ടില്‍ കൊടുക്കാന്‍ ഉള്ളതും ...ഞാന്‍ പിന്നെ കുറച്ചു സാധനങ്ങളും കൂടി മേടിച്ചു ...പൈസേം കൊടുത്തല്ലോ "

അസിസ് വെപ്രാളത്തോടെ അയാളെ നോക്കി

' ഹം ..അതിന്റെ കൂടെ ഒരു ലോട്ടറി കിട്ടിയില്ലേ ?"

" മം ..ഒണ്ടാരുന്നു ...ബാഗിലുണ്ട് .."

" എന്നാ ..അതടിച്ചത് ഇക്കാക്കാണ് ...എട്ടു കോടി രൂപാ "

" എന്‍റെ റബ്ബേ " ജമീലാ പുറകോട്ടു മലച്ചു

''''''''''''''''''''''''''''''''''''''

" മഹേഷേട്ടനെ വിളിച്ചൊന്നു ചോദിക്ക് ദേവീ അജു എവിടെയാന്നു?" രാവിലെ മുതല്‍ ദേവിയുടെ അടുത്ത് കെഞ്ചുന്നതാണ് ഷാനു

' പോ പെണ്ണെ ..... എനിക്കൊന്നും പറ്റില്ല ...നീയല്ലേ പറഞ്ഞെ ..ഇനി കാണില്ല ..കാണണ്ട എന്നൊക്കെ ..ഞാനത് മഹേഷേട്ടന്റെ അടുത്ത് പറയുകേം ചെയ്തു '

ദേവികയെയും കൂട്ടി അടുത്തുള്ള ഫ്രണ്ട്സിന്‍റെ അടുത്ത് പോയിട്ട് വരികയായിരുന്നു അവള്‍

" അല്ലാ ..നീയെന്താ വിളിച്ചേ ...അജൂന്നോ ..."

" അല്ല ..അജയ് ...നിനക്കൊന്നു മഹേഷേട്ടനെ വിളിച്ചു തരാന്‍ പറ്റുമോ ?'

ഷാനു മുഖം വീര്‍പ്പിച്ചു

" ഹലോ ...എവിടെയാ ...ങേ ...ആണോ ?"

ഫോണ്‍ കട്ടാക്കിയ ഉടനെ വാട്സ്ആപ്പില്‍ ഒരു മെസേജ് വന്നു .... മഹേഷ്‌ നില്‍ക്കുന്ന ഒരു

💬 Comments

View all comments