0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 3K

സെല്‍ഫി.. അതില്‍ കിടക്കയില്‍ ഐ വി സെറ്റും കുത്തി കിടക്കുന്ന അജയിനെ കണ്ടതും ഷാനുവിന്റെ ഉള്ളിലെ തേങ്ങല്‍ പുറത്തേക്ക് വന്നു

" റബ്ബേ ....എന്താ പറ്റിയെ ? എന്താ പറ്റിയെ ന്‍റെ അജൂന്...എതാശുപത്രിയിലാ ?"

അവളുടെ കരച്ചില്‍ കണ്ട് ദേവി ഒരോട്ടോ പിടിച്ചു ആശുപത്രിയിലേക്ക് തിരിച്ചു

"ഡാ നാറി ..നിന്‍റെ മസിലു പിടുത്തം നിര്‍ത്തി കാര്യം പറ ആ പെണ്ണിനോട് ..അവള് ദെ കരഞ്ഞു പിടിച്ചു വരുന്നുണ്ടെന്നു ദേവി വിളിച്ചു പറഞ്ഞു "

" ങേ ...ആണോ ..എന്നാ ഇച്ചിരി നേരോം കൂടി കിടക്കാം ...നീയാ സ്റ്റാന്റ് ഇങ്ങടുപ്പിച്ചു വെക്ക്...ഇപ്പൊ സിസ്ററോട് പറയണ്ട നീഡില്‍ ഊരാന്‍ "

അപ്പോഴേക്കും വാതില്‍ തുറന്നു ദേവികയും ഷാനുവും അകത്തേക്ക് വന്നു ...മഹേഷിനെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ഷാനു അവന്‍റെ നെഞ്ചിലേക്ക് വീണു

" എന്താ ഷാനു ..ഇത് ...വയ്യാതെ കിടക്കുന്നതല്ലേ ..മാറ് "

ഷാനു കരച്ചില്‍ അടക്കി എഴുന്നേറ്റു ...അവളൊന്നും മിണ്ടിയില്ല ... അവന്‍റെ മുടിയില്‍ വിരലോടിച്ചു കൊണ്ട് അരികില്‍ തന്നെയിരുന്നു ... കണ്ണുനീര്‍ പൈപ്പ് തുറന്നത് പോലെ പ്രവഹിക്കുന്നുണ്ട്

" ഗ്ലൂക്കോമാ ഫീലിയാ എന്നോ മറ്റൊവാണ് ഡോകടര്‍ പറഞ്ഞെ ...ഈയിടെ തുടങ്ങിയ അസുഖമാ ...പഞ്ചാര കൂടുതലാ ചെറുക്കന് ഈയിടെയായി ...." മഹേഷ്‌ ദേവികയോട് പറഞ്ഞു ...അജയ് അവനെ നോക്കി കണ്ണുരുട്ടി ... അപ്പോഴും അവന്‍റെ നോട്ടം മുഴുവനും സുറുമയെഴുതിയ ആ കണ്ണില്‍ നിന്നൊഴുകുന്ന കണ്ണീരില്‍ ആയിരുന്നു അത് കേട്ടതും അവളുടെ ഉള്ളില്‍ നിന്നൊരു ഏങ്ങല്‍ പുറത്തേക്ക് വന്നു

" എടി ..പോകാം ... ഇനീം നിന്നാല്‍ പ്രശ്നമാ

💬 Comments

View all comments