0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 3K

സ്പെഷ്യല്‍ വേണം കേട്ടോ ?'

ഷാനുവിന്റെ മുഖം നിലാവ് പെയ്തത് പോലെ വിടര്‍ന്നു ...അവളത് വിശ്വസിക്കാനാവാതെ അവരെ നോക്കി

' മോളെ നിന്നെ കണ്ട അന്ന് മുതലിന്നു വരെയുള്ള കാര്യങ്ങള്‍ അജുമോന്‍ മമ്മീടെ അടുത്ത് പറയുമായിരുന്നു ... പൈസ തന്നു വിട്ടു , അവനെ നിന്‍റെ അടുത്തേക്ക് പറഞ്ഞു വിട്ടതും പപ്പേം മമ്മിയുമാ...വാപ്പ വന്നിട്ട് പെണ്ണ് ചോദിക്കാന്‍ വേണ്ടിയാ ഞങ്ങള്‍ ലീവിന് വന്നത് തന്നെ , മൊത്തം പൈസയും ഞങ്ങള് തന്നേനെ ... പക്ഷെ അജു വേണ്ടാന്ന് പറഞ്ഞു ..ദേവിയുടെ അടുത്ത് നിന്ന് അഞ്ചു ലക്ഷമല്ലേ , കൂടുതല്‍ കൊടുത്താല്‍ നിന്‍റെ ഇക്കാക്ക ചോദ്യം ചെയ്താലോ എന്ന് പേടിച്ചു അവന്‍ സമ്മതിച്ചില്ല ...നാട്ടുകാര് പറഞ്ഞു കേട്ടറിയുന്നതിനു മുന്‍പേ പപ്പേം ചേട്ടനും കൂടി നിന്‍റെ വീട്ടില്‍ പോയി ...വാപ്പ സമ്മതിക്കുകേം ചെയ്തു.......പിന്നെ മോളെ ...ആ അഞ്ചു ലക്ഷം .....അത് ഞങ്ങള് നിനക്ക് തന്ന മഹറാ കേട്ടോ ... "

" നോക്ക് ഷാനു ... ഞാന്‍ അവിടുന്നു കൊണ്ട് വന്നതാ ....ഇട്ടു നോക്ക് .... ന്യൂ ഇയറായിട്ട് നാത്തൂന്റെ വക ഗിഫ്റ്റ് " കാല്‍ പാദം വരെയിറക്കമുള്ള റെഡ് കളര്‍ ഒറ്റയുടുപ്പ് ,

അവള്‍ ഷാനുവിനെ നിര്‍ബന്ധിച്ചു അതിടീപ്പിച്ചു.. ഡ്രസ്സിംഗ് റൂമില്‍ നിന്നിറങ്ങി വന്ന ഷാനുവിന്റെ നേരെ മറ്റേ നാത്തൂന്‍ ഒരു മൊബൈല്‍ നീട്ടി ..ഐ ഫോണ്‍

" ഇതാ എന്‍റെ സമ്മാനം "

" സുന്ദരിയാണല്ലോ എന്‍റെ മോള് " അജയുടെ മമ്മി ചായ കൊണ്ട് അകത്തേക്ക് വന്നു ...അവര്‍ ഷാനുവിന്റെ ഡ്രസ്സ്‌ഒക്കെ പിടിച്ചിട്ടു , മുഖത്തൊക്കെ

💬 Comments

View all comments