0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 3K

റോഡിലേക്ക് ഇറങ്ങിയതിനാല്‍ ഷാനു അവന്‍റെ പുറകില്‍ കയറി .

കൊട്ടാരം പോലൊരു വീടിന്‍റെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഷാനു ആകെ പേടിച്ചു

" ന്താ അജൂ ഇവിടെ ? അജൂന്റെ വീടാണോ ?"

" ഹമം ... വാ " അവള്‍ ഭീതിയോടെ അകത്തേക്ക് കയറി

" ഇതാണോ വല്യ മൊഞ്ചത്തി ..... ഈ പറയുന്ന മൊഞ്ചൊന്നും ഇല്ലല്ലോ " ഷാനുവിന്റെ മുഖം പിന്നെയും വീര്‍ത്തു

അത് കേട്ടു കൊണ്ടാണ് അകത്തു നിന്നൊരു പെണ്ണിറങ്ങി വന്നത്

" എന്‍റെ മമ്മി പപ്പാടെ വീതം ഹോസ്പിറ്റലില്‍ നിന്ന് കഴിഞ്ഞതെ ഉള്ളൂ ...ഇനി മമ്മീം കൂടെ തുടങ്ങിക്കോ :" അവള്‍ വന്നു ഷാനുവിന്റെ കയ്യില്‍ പിടിച്ചു .

" ആഹാ ...വന്നു കേറിയാതെ നാത്തൂനും നാത്തൂനും ഒന്നിച്ചു ...നമ്മളെ അമ്മായിയമ്മ ആക്കി "

" മമ്മി പോയെ ...പോയി ഞാങ്ങക്കൊരു ചായ ഇട്ടോണ്ട് വാ " അടുത്ത പെങ്ങളും ഇറങ്ങി വന്നു പറഞ്ഞു

ഷാനുവിനെ അവര്‍ അകത്തേക്ക് കൂട്ടി കൊണ്ട് പോയി ...അജയിനെ അവള്‍ അവിടെ നോക്കിയെങ്കിലും കണ്ടില്ല

" അജു കണ്ടു പിടിച്ച പെണ്ണ് കൊള്ളാം അല്ലേടി ....."

" ഹം ... എന്താ ഷാനു പേടിച്ചു പോയോ ? അവന്‍ നിന്നെ പറ്റിച്ചതല്ലേ ? പപ്പയും ചേട്ടനും കൂടി പോയി നിന്‍റെ വാപ്പാടെ അടുത്ത് പെണ്ണ് ചോദിച്ചു ..... അടുത്ത ദിവസം തന്നെ രെജിസ്ടര്‍ ചെയ്യാമെന്ന് തീരുമാനവും ആയി ... പക്ഷെ പഠിത്തം തീരുന്ന വരെ നീ വീട്ടില്‍ ..... കട്ടക്ക് സപ്പോര്‍ട്ട് തന്നത് ഞങ്ങളാണേ ....അതിനുള്ള ചിലവ്

💬 Comments

View all comments