Chapter Title : പുതു ജീവിതം [മന്ദന് രാജ]
അതിന്റെ മൊത്തം ചിലവും ഞാന് വഹിക്കുകേം ചെയ്യും "
" വേണ്ട റാവുത്തരെ" അസിയുടെ കണ്ണുകള് നനഞ്ഞു
" എല്ലാരോടും കൂടെ ഒരു കാര്യം കൂടി പറയാനുണ്ട് .....ദുബായ് എയര്പോര്ട്ടില് വെച്ചു ഞാനെടുത്ത ലോട്ടറിക്കാ ഒന്നാം സമ്മാനം ...എട്ടു കോടി രൂപാ .... ലോട്ടറി ടിക്കറ്റ് ഞാന് മാത്യു സാറിനെ എപ്പിക്കുകേം ചെയ്തു ... അതിന്റെ സന്തോഷത്തിലും .ഞാന് വന്നതിന്റെ സന്തോഷത്തിലും ഇച്ചിരി ബിരിയാണി വെച്ചിട്ടുണ്ട് ...എല്ലാരും പിണക്കമൊക്കെ മാറ്റി സന്തോഷായിട്ട് കഴിച്ചിട്ട് പോണം .. പിള്ളേരുടെ കല്യാണം രെജിസ്റര് ചെയ്യുന്നേ ഉള്ളൂ .... ആരേം വിളിക്കുന്നില്ല ....
പകരം അന്ന് ടൌണിലെ അനാഥാശ്രമത്തിലെ പിള്ളേര്ക്ക് ഉടുപ്പും ബിരിയാണീം കൊടുക്കാനാ തീരുമാനം ....മാത്യു സാറും അത് തന്നാ പറഞ്ഞെ "
അസിസ് പറഞ്ഞു കൊണ്ടിരിക്കെ വന്നവര് രണ്ടു ചേരിയായി കുശുകുശുക്കാന് തുടങ്ങി
" അസി പറയുന്നതാ ശെരി ...അവരുടെ കാര്യം ..നമ്മളെന്തിനാ ഇടപെടുന്നെ ..പോകാം "
" അസിക്ക് പൈസ കണ്ടപ്പോ കണ്ണ് മഞ്ഞളിച്ചതാ... മാത്യു സാറിന്റെ പൂത്ത പൈസയാ നോട്ടം "
" അല്ലേലും ആ പെണ്ണൊരു വകയാ "
" പോടാ ...നീ കുറെ നാള് പുറകെ നടന്നിട്ട് മൂഞ്ചി പോയത് കൊണ്ട് പറയുന്നതല്ലേ '
അസിസ് എല്ലാം കേള്ക്കുന്നുണ്ടായിരുന്നു . അപ്പോള് ഇട വഴിയിലേക്ക് രണ്ടു മൂന്നു വണ്ടി വന്നു നിന്നു.വന്നവര് മുറ്റത്തേക്ക് കയറി വന്നു
" എല്ലാരും ഉണ്ടല്ലോ ?" മാത്യു സാര് ചിരിച്ചു
അപ്പോള് ഷാനുവും അജയും ബുള്ളറ്റില് അവിടെ വന്നു ... അജയുടെ കൈ പിടിച്ചു ഷാനു കയറി
💬 Comments
View all comments