Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
കപ്പു എടുത്തു കുടിക്കാന്‍ തുടങ്ങി
" മോനെ ...ബാപ്പാടെ കാര്യം എന്തായി ?"
' പൈസ ഉണ്ടാക്കണം സിസ്റര്‍ "
' ഞങ്ങക്ക് കുറെ പരിമിതികള്‍ ഉണ്ട് മോനെ ...എന്നാലും പത്തോ ഇരുപതിനായിരമോ തരാന്‍ പറ്റും "
"മം. '
താര കുളിയൊക്കെ കഴിഞ്ഞു റെഡിയായി ബാഗുമൊക്കെ എടുത്തു മെസ്സിലെക്കിറങ്ങി . കയറി ചെന്നപ്പോഴേ അവള്‍ സിസ്റ്ററിന്റെ എതിരെയിരുന്നു കാപ്പി കുടിക്കുന്ന ഷാമോനെ കണ്ടു ... താരയുടെ നെഞ്ചില്‍ ഒരു തുടിപ്പുയര്‍ന്നു ... പെട്ടന്ന്‍ ശരീരമൊന്നു വിറച്ചു , മുഖമെല്ലാം വിയര്‍ത്തു
!! എന്തായിത് ? ഇങ്ങനെ ? പണ്ട് നിധീഷ് ഇഷ്ടമാണെന്ന് പറഞ്ഞയന്നത്തെ ആ അവസ്ഥ ..പിന്ന്ടത് പോലെയിന്നാണ് ...!!
താര അവന്‍റെ പുറകിലൂടെ കടന്നു പ്ലേറ്റ് എടുക്കാന്‍ പോയപ്പോള്‍ അറിയാതെ മൂക്ക് വിടര്‍ത്തി ആ സ്മെല്‍ പിടിച്ചെടുത്തു ..ഇന്നലത്തെ അതെ സ്മെല്‍
" ഗുഡ് മോര്‍ണിംഗ് സിസ്റ്റര്‍ "
" മോര്‍ണിംഗ് താര ...ഇന്ന് നേരത്തെയാണോ ?'
" അല്‍പം " താര അപ്പവും മുട്ടക്കറിയും എടുത്തു ഷാമോന്റെ എതിരെ സിസ്റ്ററിന്റെ അടുത്തുള്ള കസേയില്‍ ഇരുന്നു
" ഗുഡ് മോര്‍ണിംഗ് ഷാമോന്‍ "
അപ്പോഴാണ് ഷാമോന്‍ മുഖമുയര്‍ത്തി അവളെ നോക്കിയത് . താരയെ കണ്ടതും അവന്‍റെ മുഖം വിടര്‍ന്നു , കണ്ണുകളും ..
" ഗുഡ് മോര്‍ണിംഗ് ..ഗുഡ് മോര്‍ണിംഗ് ...സാറായിരുന്നോ ? ഞാനോര്‍ത്തു വേറെ ആരേലും ആണെന്ന് '
" ആഹാ ...ഷാമോന്‍ താരയെ പരിചയപ്പെട്ടോ ?"
' ഇന്നലെ ബാങ്കില്‍ വന്നിട്ടുണ്ടായിരുന്നു സിസ്റര്‍ "
ഷാമോന്‍ മുന്നില്‍ ഇരുന്ന അപ്പം ഓരോന്നായി
💬 Comments
View all comments