0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

സ്പീഡില്‍ കഴിച്ചു തീര്‍ക്കുന്നത് കണ്ടു അവള്‍ക്ക് ചിരി വന്നു ..വേറെ ആരേലും എടുത്തോണ്ട് പോകും പോലെ

" അന്നമ്മ ചേടത്തിയെ ... എന്‍റെ വീതം കൂടി ഷാമോന് കൊടുത്തേരെ കേട്ടോ ?' പാലപ്പം മുട്ടക്കറിയില്‍ മുക്കി വായിലേക്ക് വെച്ചിട്ട് താര പറഞ്ഞു

ഷാമോന്‍ ഒന്ന് വിക്കി . സിസ്റര്‍ ജഗ്ഗില്‍ നിന്നും വെള്ളം ഒഴിക്കുന്നതിനു മുന്നേ തന്റെ വെള്ളം താര അവന്‍റെ മുന്നിലേക്ക് വെച്ചു

ഒറ്റ വലിക്കു വെള്ളം കുടിച്ചിട്ട് ഷാമോന്‍ അവളെ നോക്കി .. മുട്ടയുടെ മഞ്ഞക്കരു മുറിച്ചു തിന്നുന്ന അവളെ കണ്ടു അവനു എന്തോ പറഞ്ഞറിയിക്കാന്‍ ആവാത്ത വികാരം തോന്നി ... തുടുത്ത ചുണ്ടുകള്‍ ലിപ്സ്റിക് ഇടാതെ തന്നെ ചുമന്നിരിക്കുന്നു .

" പതുക്കെ കഴിച്ചാല്‍ പോരെ ഷാമോനെ ...ഇത്ര ധൃതിയെന്തിനാ ? താര അവനെ നോക്കി പറഞ്ഞു. അന്നാമ്മ വീണ്ടും അപ്പവുമായി വന്നു

" വേണ്ട ചേടത്തി ... പോയിട്ട് അല്‍പം പണിയുണ്ട് സാറേ "

" നീ കളിയാക്കണ്ട താരെ ...ഒരു കുടുംബം നോക്കുന്നത് ഇവനാ ..പോരാത്തേന് ഇപ്പൊ കുറച്ചു പൈസയുടെ അത്യാവശ്യവും " സിസ്റര്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ഷാമോന്‍ കൈ കഴുകാനായി എഴുന്നേറ്റു ...

താര അവന്‍റെ പുറകില്‍ . വാഷ്‌ബേസിന്റെ അടുത്ത് നിന്ന് വീണ്ടും മൂക്ക് വിടര്‍ത്തി ആ സ്മെല്‍ വലിച്ചെടുത്തു

" പോകുവാ സാറെ ...ഇറങ്ങട്ടെ സിസ്റര്‍ " ഷാമോന്‍ രണ്ടു പേരോടുമായി പറഞ്ഞിട്ട് വേഗത്തില്‍ ചന്തയിലേക്ക് നടന്നു

അന്ന് ദേവിക വരുന്നതിനും മുന്‍പേ ഷഹനാ കോളേജില്‍ എത്തി . അജയുടെ ക്ലാസ്സില്‍ പതുക്കെ എത്തി നോക്കി

💬 Comments

View all comments