Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
..മൂന്നോ നാലോ പെണ്‍കുട്ടികള്‍ ഇരിപ്പുണ്ട് . അവന്‍ അവിടെ കണ്ടില്ല്. ഷാനുവിന് ആകെ വിഷമമായി . കോളേജില്‍ നിന്നല്‍പം മാറിയാണ് ലൈബ്രറി . അവിടേക്ക് പോകുന്ന കരിങ്കല്‍ പതിച്ച വഴിക്കപ്പുറത്ത് ഒരു പാല പൂത്തു നില്‍പ്പുണ്ട് . മിക്കവാറും അജയും അവന്‍റെ രണ്ടു ഫ്രണ്ട്സിനെയും അവിടെ കാണാറുണ്ട് .ഷാനു അങ്ങോട്ടേക്ക് നടന്നു
" ഷാനു ..നീയിന്ന്‍ നേരത്തെയാണല്ലോ " ദേവികയുടെ സ്വരം കേട്ട് ഷാനു തിരിഞ്ഞു നിന്നു
" ദേവി ..എന്‍റെ കൂടെ ലൈബ്രറി വരെയൊന്നു വരുമോ ?"
" ഹം ..എന്താ പതിവില്ലാതെ ലൈബ്രറി ...വായിക്കാനുള്ള സമയമില്ലന്നു പറഞ്ഞു ബുക്സ് ഒന്നും എടുക്കാത്ത ആളാണല്ലോ"
ഷാനു ഒന്ന് ചിരിച്ചു
ദേവികയെയും കൂട്ടി അവള്‍ ലൈബ്രറിയിലേക്ക് നടന്നു . അകലെ വെച്ചേ അവള്‍ പാലമരത്തിന്റെ ചുവട്ടിലിരിക്കുന്നവരെ കണ്ടു , അതില്‍ അജയ് ഇല്ലായിരുന്നു ...ഷാനുവിന് നിരാശ തോന്നി
' മഹേഷേട്ടാ.....അജയ് ഇന്ന് വന്നില്ലേ ?'
ദേവിക ഷാനുവിനെയൊന്നു നോക്കിയിട്ട് വിളിച്ചു ചോദിച്ചപ്പോ ഷാനു നടുങ്ങി പോയി
" എടി " ഷാനു ദേവിയുടെ കയ്യില്‍ മുറുകെ പിടിച്ചു
" എന്തിനാടി ...നിന്‍റെ കൂട്ടുകാരിക്ക് ഇന്നലെ ശരിക്ക് അടിക്കാന്‍ പറ്റിയില്ലേ ? ഇന്ന് അന്വേഷിച്ചു വന്നെക്കുന്നെ ...അവന്‍റെ സ്ഥാനത്ത് ഞാനായിരുന്നേല്‍ പൊലയാടി മോളിന്നു കോളേജില്‍ കാണില്ലായിരുന്നു ..പറഞ്ഞേക്ക് ...അവന്‍ പറഞ്ഞത് കൊണ്ട് മാത്രമാ ഞങ്ങളവളെ വെറുതെ വിട്ടതെന്ന് " മഹേഷ് വിളിച്ചു പറഞ്ഞപ്പോള്‍ ഷാനു കരഞ്ഞു കൊണ്ട് ലൈബ്രററിയിലെക്കോടി
" ഡി ..പെണ്ണെ ...നീയെന്തിനാ കരയുന്നെ ...നമുക്കവനെ കണ്ടൊരു സോറി പറയാം ..നീ കരച്ചില് നിര്‍ത്ത് ആരെങ്കിലും കാണും
💬 Comments
View all comments