0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 1321

ഷാനു ..നീയിന്നു ക്ലാസ്സില്‍ പോണില്ലേ ?"

"ഇല്ലുമ്മ....തലവേദന പോലെ "

" ന്നാ ..മോള് കിടന്നോ ... പൈസയൊക്കെ ഉണ്ടാവും ...ഓരോന്നോര്‍ത്ത് തല പുകക്കണ്ട ... അണ്ണനെ കണ്ടെങ്ങനെയേലും പൈസ വാങ്ങണം ..അല്ലേല്‍ ഞാന്‍ പോകുന്നില്ലന്നു വെച്ചേനെ ...ഉമ്മ ചോറൊക്കെ വെച്ചു കൊടുത്തിട്ട് വേഗന്നു വരാം "

" സാരല്ല ഉമ്മാ ..... ഉമ്മാ പൊക്കോ ...പതിയെ വന്നാ മതി '

ജമീല അവള്‍ക്ക് കാപ്പി കൊടുത്തിട്ട് റാവുത്തരുടെ വീട്ടിലേക്ക് നടന്നു .

ഉച്ച ആയപ്പോള്‍ പുറത്തൊരു ഓട്ടോ വന്നു നില്‍ക്കുന്നത് കണ്ടു ഷാനു ജനാല തുറന്നു നോക്കി ...ദേവിക

" എന്താടി പോത്തെ നീ വരാത്തെ ...മനുഷ്യര്‍ക്കിവിടെ സ്വൈര്യം തരില്ല ... നീ ഇന്നലെ അജയോടു പിണങ്ങിയാണോ പോന്നെ ?"

" ഞാനാരോടും പിണങ്ങിയില്ല ..പിണങ്ങാന്‍ സ്നേഹം ഉണ്ടെലല്ലേ ......"

' എന്നാ പിന്നെ നീ തന്നെയങ്ങ് പറഞ്ഞേരെ .....ഇന്നാ സംസാരിക്ക്'

' ദേവിക ബാഗില്‍ നിന്ന് മൊബൈല്‍ എടുത്തു നീട്ടി .

' എനിക്കൊന്നും വേണ്ട ..ഞാനാരോടും സംസാരിക്കുന്നില്ല "

" ഡി ഷാനു ..നിനക്കെന്താ പറ്റിയെ ? ദെ അവരവിടെ എന്നെ കാത്തു നില്‍ക്കുവാ ...അജയ് മഹേഷേട്ടനെ നിലത്തു നിര്‍ത്തുന്നില്ല ...നീ വിളിച്ചില്ലേല്‍ അവരിങ്ങോട്ട് വരും ...."

ദേവിക മഹേഷിന്റെ നമ്പര്‍ ഡയല്‍ ചെയ്തു

" ങാ ...മഹേഷേട്ടാ ....അജയ് എവിടെ ...ഞാന്‍ ഷാനൂന്റെ കയ്യില്‍ കൊടുക്കാം "

ദേവിക ഫോണ്‍ അവളുടെ കയ്യില്‍ കൊടുത്തു

" ഷാനു .....ഷാനു .... "

അവള്‍ മിണ്ടിയില്ല

" എടൊ ...എന്തേലും ഒന്ന് പറ .........."

" എനിക്ക് പൈസ തരാന്‍ പറ്റോ ?"

" ഷാനു ...നീ ഒന്ന് കേള്‍ക്ക്"

" എനിക്കൊന്നും കേള്‍ക്കാനില്ല ..എനിക്ക് പൈസ വേണം ....ഇല്ലേല്‍ ....ഇല്ലേല്‍ ഞാന്‍ വേറെ വഴി നോക്കും "

അപ്പുറത്ത് അല്‍പം നിശബ്ധത.............

" തരാം ....പക്ഷെ നീ ...നീ പറഞ്ഞത് എനിക്ക് തരുമോ ?"

" എന്ത് ?"

" നിന്നെ .....നിന്നെ എനിക്ക് തരൂന്ന് പറഞ്ഞില്ലേ ?"

ഷാനു ഒന്നും മിണ്ടിയില്ല

💬 Comments

View all comments