Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
''''''''''''''''''''''''''''''''''''''''''''''''''
' എന്താ ഷാമോനെ രാവിലെ ? ഇന്ന് ലോഡോന്നും ഇല്ലല്ലോ "
" ഇല്ല സിസ്റര്‍ ..ഞാന്‍ താര സാറിനെ ഒന്ന് കാണാന്‍ വന്നതാ ..ഇന്നലേം മിനിങ്ങാന്നും ബാങ്കില്‍ പോയിരുന്നു ... എപ്പഴും അവിടെയെങ്ങനാ കേറി ചെല്ലുന്നേ എന്ന് കരുതിയാ "
" പൈസാടെ കാര്യത്തിനാണോ മോനെ ..നീ കേറി വാ ...അവളിപ്പോ കാപ്പി കുടിക്കാന്‍ വരും ...നീയും വാ ..വല്ലതും കഴിക്കാം "
ഷാമോന്‍ മെസ്സിലേക്ക് കയറി ഇരുന്നു . അവന്‍ കൈ കഴുകി വന്നപ്പോഴേക്കും അന്നാമ്മ ചേടത്തി അപ്പവും കടലക്കറിയും മുന്നില്‍ വെച്ചു
ഷാമോന് നല്ല വിശപ്പുണ്ടായിരുന്നെങ്കിലും കഴിക്കാന്‍ തോന്നിയില്ല ..അവന്‍ രണ്ടപ്പം കഴിച്ചിട്ട് ചായ കുടിക്കാന്‍ തുടങ്ങി
' വെറുതെ വയറു കാലിയാക്കണ്ട...കഴിച്ചോ ...എല്ലാം നമുക്ക് ശെരിയാക്കാന്നെ' മുന്നിലെ പ്ലേറ്റില്‍ മൂന്ന്‍ അപ്പം കൂടി വീണപ്പോള്‍ ആണവന്‍ താരയെ കണ്ടത് . അവളുടെ കാച്ചെണ്ണയുടെ മണം പോലും അവനു ശ്രദ്ധിക്കാനായില്ല ..... ഷാമോന്‍ അവളെ നോക്കി വെളുക്കെ ചിരിച്ചു ..എന്നിട്ട് കടലക്കറി കോരിയൊഴിച്ച് അപ്പം തിന്നാന്‍ തുടങ്ങി
" ഷാമോന്‍ സിറ്റിയിലെക്കല്ലേ ...വാ ... എന്‍റെ വണ്ടിയില്‍ പോകാം '
താര കൈ കഴുകി അവളെ വെയിറ്റ് ചെയ്തു നില്‍ക്കുന്ന ഷാമോന്റെ അടുത്ത് വന്നു
ഹോസ്റലിന്റെ മൂലയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് അവള്‍ അവന്റെയടുത്ത് കൊണ്ട് വന്നു നിര്‍ത്തി . ഷാമോന്‍ മുന്നില്‍ കേറണോ , പിന്നിലാണോ എന്ന് ശങ്കിച്ച് നിന്നപ്പോള്‍ താര മുന്നിലെ ഡോര്‍ തുറന്നു
" ഷാമോനെ ....താനെന്ത് വിചാരിക്കും എന്നൊന്നും എനിക്കറിയില്ല .... പൈസ ,.....ഞാന്‍ തരാം
💬 Comments
View all comments