Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
...പക്ഷെ ... പക്ഷെ ഒരു കണ്ടീഷന്‍ "
താര അവനെ നോക്കാതെ റോഡില്‍ മാത്രം ശ്രദ്ധ കൊടുത്ത് പറഞ്ഞു തുടങ്ങി . അവന്‍ അവളെ ആകാംഷയോടെ നോക്കി
" ഇന്ന് പന്ത്രണ്ട് ...തനിക്ക് പതിനേഴിന് വൈകിട്ട് പൈസ ഞാന്‍ തരും ....പക്ഷെ ...താന്‍ എന്‍റെ കൂടെ ഒരിടം വരെ വരണം ...രണ്ടു ദിവസം ...അതായത് പതിനഞ്ചിന് രാവിലെ പോണം
" പോകാം സാറെ ..എവിടെ വേണേലും പോകാം ...എവിടെ വേണേലും ' അവന്‍റെ മുഖത്ത് ഒരായിരം പൂത്തിരി കത്തി
" എന്നാല്‍ പതിനഞ്ചിന് രാവിലെ ഹോസ്റ്റലിന്റെ അപ്പുറത്തുള്ള കവലയില്‍ നിന്നോളൂ ...ഞാന്‍ വിളിച്ചോളാം.... "
ഷാമോന് ആകെ അങ്കലാപ്പായി
" അപ്പൊ സാറെ ... രണ്ടു ദിവസം കഴിഞ്ഞേ വരത്തോള്ളോ... പതിനാറിന് വരാന്‍ പറ്റുമോ ? എനിക്ക് അതെടുത്തിട്ട് ബാക്കി പൈസയും കൂടി ഉണ്ടാക്കണം "
' നോക്കട്ടെ ഷാമോനെ ... കഴിയുന്നതും നേരത്തെ തിരിച്ചു വരാം ...' അവളുടെ മുഖം വാടിയതവന്‍ ശ്രദ്ധിച്ചില്ല . നല്ല സന്തോഷത്തിലാണവന്‍ ചന്തയുടെ അവിടെ ഇറങ്ങിയത്
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഷാനു അജയുടെ ക്ലാസ്സിനു മുന്നിലൂടെ നടന്നിട്ടും അവനെ കണ്ടില്ല ... അല്‍പം പോയിട്ടവള്‍ തിരികെ വന്നു ഒന്ന് കൂടി നോക്കി .... എന്നിട്ട് നിരാശയോടെ പാലമരചുവട്ടിലേക്ക് പോകാന്‍ തിരിഞ്ഞപ്പോള്‍ തൂണില്‍ ചാരി , കയ്യും കെട്ടി വെച്ച്അവളെ തന്നെ നോക്കി നില്‍ക്കുന്ന അജയ്
ഷാനുവിന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി .. അവന്‍ ഒരടി അടുത്തേക്ക് നടന്നപ്പോള്‍ ഷാനു ഒറ്റയോട്ടത്തിനു തന്റെ ക്ലാസ്സിലെത്തി .. അപ്പോഴേക്കും ബെല്‍ മുഴങ്ങിയിരുന്നു
ദേവിക അവളുടെ
💬 Comments
View all comments