0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

തുടയില്‍ പിച്ചിയപ്പോള്‍ ഷാനു അവളെ കണ്ണുരുട്ടി

" എന്താടി പിശാചേ ..എനിക്ക് വേദനിച്ചൂട്ടൊ "

" ഡി ...അങ്ങോട്ട്‌ നോക്കടി ..ഷാനു മോളെ ...അങ്ങോട്ട്‌ നോക്കടി " ചെവിയില്‍ പതുക്കെ ദേവിക പറഞ്ഞപ്പോള്‍ ഷാനു ജനലിലൂടെ പുറത്തേക്ക് നോക്കി .. വരാന്തയില്‍ അവളെ തന്നെ നോക്കി അജയ് .. ഷാനു കൈ കൊണ്ട് ' പോ ..പോ " എന്നാഗ്യം കാണിച്ചു ...അജയ് അവളെ ഇറങ്ങി വരാന്‍ തിരിച്ചും ആഗ്യം കാണിച്ചു ...ഷാനു പിന്നെ അങ്ങോട്ട്‌ നോക്കിയില്ല ...

ഫസ്റ്റ് അവര്‍ കഴിഞ്ഞു മിസ്സ്‌ ഇറങ്ങി പോയതും ജനാലക്ക്‌ അടുത്തിരുന്ന കുട്ടിയുടെ കയ്യില്‍ എന്തോ കൊടുത്തിട്ട് , പോകുന്ന അജയെ ഷാനു കണ്ടു .. ദേവിക ആ കടലാസ് അവളുടെ കയ്യില്‍ നിന്ന് വാങ്ങി നിവര്‍ത്തി .

" മൂന്നാമത്തെ അവര്‍ പാലമരച്ചുവട്ടില്‍ വരണം ..ഞാന്‍ കാത്തു നിക്കും "

" യ്യോ ..പടച്ചോനെ ഞാന്‍ പോവില്ല ' ഷാനു ദേവിയോട് പറഞ്ഞതും അടുത്ത മിസ്സ്‌ ക്ലാസ്സിലേക്ക് വന്നു

' എന്തിനാ വരാന്‍ പറഞ്ഞെ ...ഞാന്‍ പോവാ ' സിമന്‍റ് ബഞ്ചിലിരുന്ന അജയ് തിരിഞ്ഞു നോക്കി .. തല പുതച്ചിരിക്കുന്ന ഷോളിന് താഴെ രണ്ടു കരിമീന്‍ പിടക്കുന്ന പോലെയാണ് അവനു തോന്നിയത് .. സുറുമ നീളത്തിലെഴുതിയ കണ്ണുകളില്‍ വല്ലാത്ത തിളക്കം ..അവന്‍റെ നോട്ടം കണ്ടത് കൂമ്പി വരുന്നു

' ഇരിക്ക് "

" എനിക്ക് പോണം "

" എന്നാ പൊക്കോ...പിന്നെന്തിനാ എന്നോട് കോളേജില്‍ വരാന്‍ പറഞ്ഞെ "

" അത് ..പിന്നെ ...സോറി "

"

💬 Comments

View all comments