0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

അതൊന്നും അല്ല ...പാവല്ലേ എന്നോര്‍ത്തിട്ടാ " ഷാനുവിന്റെ കയ്യിലെ രോമങ്ങള്‍ എഴുന്നു

' എന്നാ ഞാന്‍ സീരിയസ് ആണെങ്കിലോ ..... ഞാനീ മോഞ്ചത്തിയെകെട്ടിക്കോട്ടേ ?'

' അപ്പൊ , ഇപ്പോളല്ലേ എനിക്ക് മോഞ്ചില്ലന്നു പറഞ്ഞെ "

" ഓ ...ഒള്ള മൊഞ്ച് കൊണ്ട് ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം "

ഷാനുവിന്റെ മിഴികള്‍ നാണത്താല്‍ കൂമ്പിയടഞ്ഞു

" ഞാന്‍ പോവാ ....' അവളവന്റെ കൈകള്‍ വിടുവിച്ചു തിരിഞ്ഞോടി .. കല്ല്‌ പാകിയ വഴി തിരിയുന്നിടത്ത് വെച്ചു ഷാനു അവനെ തിരിഞ്ഞു നോക്കി ...അജയ് അവളെ നോക്കി കൈ വീശിയപ്പോള്‍ ഷാനു അറിയാതെ കൈകള്‍ ഉയര്‍ത്തി ..

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

അന്നു , ജമീല വന്നപ്പോള്‍ റാവുത്തര്‍ വീട്ടിലില്ലായിരുന്നു . അവള്‍ പുട്ടും കറിയും ഉണ്ടാക്കി വെച്ചിട്ട് , ഊണ് കാലാക്കി... രണ്ടു മണി ആയിട്ടും റാവുത്തര്‍ വന്നില്ല ... ആറു മണിക്ക് അവള്‍ വീട്ടിലേക്ക് പുറപ്പെടാന്‍ നേരവും അയാളെ കാണാത്തതിനാല്‍ ജമീല നിരാശയോടെ വീട്ടിലേക്ക് നടന്നു

'''''''''''''''''''''''''''''''''''''''''''''''''''''''''''''

' ഉമ്മാ ...സ്വര്‍ണം എടുത്തു വിക്കാം ..അതിനുള്ള പൈസ ആയിട്ടുണ്ട് ...പക്ഷെ വേറെവിടോ പോയി വാങ്ങണം "

' ആരാ മോനെ പൈസ തരണേ ?"

' ബാങ്കിലെ സാറാണ് ഉമ്മ ' കൂര്‍ക്ക മെഴുക്കു ഉലര്‍ത്തിയത് ,തലേന്നത്തെ മീന്‍ ചാറില്‍ വറ്റിച്ചെടുത്തതും കൂട്ടി ചോറ് വെട്ടി വിഴുങ്ങുന്നതിനിടെ ഷാമോന്‍ പറഞ്ഞു .. കൂര്‍ക്ക ഉലര്‍ത്തിയത് മീന്‍ ചാറില്‍ അല്‍പം എണ്ണയും വറ്റല്‍ മുളകും കൂടി പൊട്ടിച്ചു വഴറ്റിയെടുത്താല്‍ അവനു പെരുത്തിഷ്ടമാണ് . ബാക്കി വരുന്ന കറിയൊക്കെ റാവുത്തര്‍ക്ക് അവള്‍ എടുത്തോണ്ട്

💬 Comments

View all comments