Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
......
" എനിക്കറീല്ല"
" പിന്നെ താന്‍ എന്ത് കരുതിയാ വന്നെ ?"
" ഞാന്‍ അജയ്ടെ കൂടെയല്ലേ വന്നെ " നിഷ്കളങ്കമായ മറുപടി ...അവളുടെ ചോര ചുണ്ടില്‍ കെട്ടി പിടിച്ചോരുമ്മ കൊടുക്കാന്‍ അവനു തോന്നി
അജയ് വണ്ടി ചങ്ങനാശേരി റൂട്ടിലെക്ക് വിട്ടു ...അവിടുന്ന് കാര്‍ ആലപ്പുഴ റോഡിലൂടെ പാഞ്ഞപ്പോള്‍ ഷാനു ഇരുവശത്തും ഉള്ള കാഴ്ചകളിലേക്ക് കണ്ണ് നട്ടു ... ഒരു സൈഡില്‍ കനാലും ...മറു സൈഡില്‍ പച്ച പുതച്ചു നില്‍ക്കുന്ന പാടവും ....
"ദെ ...വള്ളം " ഷാനു ഉച്ചത്തില്‍ പറഞ്ഞു
" വള്ളമല്ലടി പോത്തെ ... അതാണ് ഹൌസ് ബോട്ട് '
" പോടാ ..നീയാ പോത്ത് " അവള്‍ മുഖം വീര്‍പ്പിച്ചു ... കവിളുകള്‍ ഒന്ന് കൂടി സുന്ദരമായി .. അജയ് അതു കണ്ടു ചിരിച്ചു
" സമയം ഒന്നുമായില്ല .... നമുക്ക് ആലപ്പുഴ ഒന്ന് കറങ്ങി വരാം "
അവളെയും കൊണ്ട് റോഡിന്‍റെ അങ്ങേയറ്റം വരെ ഡ്രൈവ് ചെയ്യാന്‍ അവനു ഇഷ്ടമായിരുന്നു
ആലപ്പുഴ ബീച്ച് എന്നെഴുതിയ ബോര്‍ഡ് കണ്ടപ്പോള്‍ ഷാനു അവനോട് പറഞ്ഞു
" അജയ് ...നമുക്ക് ബീച്ചില്‍ പോകാം ..ഞാനിത് വരെ പോയിട്ടില്ല ..."
" ഈ സമയത്തോ ... എടി ...നമുക്ക് നാളെ വൈകിട്ട് പോകാം ..ഈ ഉച്ചക്ക് നല്ല വെയിലല്ലേ .."
" പ്ലീസ് ...നാളെ എനിക്ക് തിരിച്ചു പോണ്ടേ ?"
അവന്‍ കാറോതുക്കി ബീച്ചിലേക്ക് നടന്നു ..
" തിരയില്‍ ഇറങ്ങുന്നില്ലെടി "
" ങ്ങൂ ഹും ,,വേണ്ട ...എനിക്ക് പേടിയാ "
അവന്‍ ഷാനുവിന്റെ
💬 Comments
View all comments