0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

സ്ഥലത്തെത്തി "

അവന്‍ കാര്‍ കുമരകത്ത് ഒരു ഹോട്ടലിന്‍റെ മുന്നില്‍ പാര്‍ക്ക് ചെയ്തു . ഷാനു ഷോള്‍ കൊണ്ട് കണ്ണ് തുടച്ചു .

അജയ് അവളുടെ ബാഗ് കൂടി എടുത്തു പുറത്തിറങ്ങി . ഷാനു ഒന്നും മിണ്ടാത്തെ പുറകെയും

:"നീയിവിടെ നിന്നോ ...ഞാനീ കീ കൊടുത്തിട്ട് വരാം "

അജയ് ഹോട്ടലിന്‍റെ അകത്തേക്ക് കയറി പോയി ..അല്‍പ നേരം കഴിഞ്ഞപ്പോള്‍ പത്തന്‍പത് വയസുള്ള ഒരാളും ..ഒരു പത്തു പതിനെട്ടു വരുന്ന പയ്യനും കൂടി അജയോട് സംസാരിച്ചു ഷാനു നില്‍ക്കുന്നിടത്തെക്ക് വന്നു

" എന്നാ മോളെ ... മുഖം വല്ലാതെ ഇരിക്കുന്നെ ?"

ഷാനു ഒന്നും മിണ്ടിയില്ല

' വെയിലത്ത് ബീച്ചില്‍ ഇറങ്ങിയതിന്റെയാ"

" ആരേലും ഈ വെയിലത്ത് ബീച്ചില്‍ പോകുവോ ...മണലോക്കെ ചുട്ടു പഴുത്ത് കിടക്കുവല്ലേ ?"

" പറഞ്ഞാല്‍ കേള്‍ക്കണ്ടേ ബാബുച്ചേട്ടാ"

ഷാനു ഒന്നും മിണ്ടാത്തെ അവര്‍ക്കൊപ്പം നടന്നു ...അവര്‍ ആരാണെന്നോ എങ്ങോട്ടാണെന്നോ അവള്‍ക്കൊരു അറിവും ഇല്ലായിരുന്നു

" വാ ... ബാഗിങ്ങു താ അജുമോനെ " ബാബു അവന്‍റെ കയ്യില്‍ നിന്ന് രണ്ടു ബാഗും മേടിച്ചു മുന്നില്‍ നടന്നു .. ഇരുവശത്തും തെങ്ങുകള്‍ നില്‍ക്കുന്ന വഴിയിലൂടെ അവര്‍ അല്‍പ ദൂരം നടന്നപ്പോള്‍ കായല്‍ കാണാന്‍ തുടങ്ങി ,,വഴി തീരുന്നിടത്ത് രണ്ടു മൂന്നു ഹൌസ് ബോട്ട് കിടപ്പുണ്ടായിരുന്നു ..

കരയില്‍ നിന്ന് ബോട്ടിലെക്ക് കാലെടുത്തു വെക്കുമ്പോള്‍ അജയ് ഷാനുവിന്റെ കയ്യില്‍ മുറുകെ പിടിച്ചു .. ഒരു ബോട്ടില്‍ നിന്ന് അപ്പുറത്തെ ബോട്ടിലെക്ക് അവര്‍ കയറി ... ബാഗ് ആ പയ്യന്‍ അകത്തേക്ക് എടുത്തു വെച്ചപ്പോഴേക്കും മറ്റേ

💬 Comments

View all comments