0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

ബോട്ടില്‍ കെട്ടിയിരുന്ന കയര്‍ ബാബു അഴിച്ചിരുന്നു .. ആ പയ്യന്‍ ആന്നേരം വന്നു മറ്റേ ബോട്ടില്‍ കാല്‍ കൊണ്ട് തള്ളി അവര്‍ കയറിയ ബോട്ട് മെല്ലെ അകറ്റി .

" വാ ഷാനു ..ഇവിടിരിക്കാം "

ബാബു ബോട്ട് കൈ വഴിയിലൂടെ പതുക്കെ നീക്കി തുടങ്ങിയപ്പോള്‍ അജയ് ഷാനുവിന്റെ കയ്യില്‍ പിടിച്ചു മുന്നിലെ കസേരയില്‍ ഇരുത്തി ... കായലിലേക്ക് ബോട്ട് ഇറങ്ങിയപ്പോള്‍ ഷാനുവിന്റെ മുഖം വിടര്‍ന്നു ....

അജയ് അവളുടെ നെറ്റിയില്‍ കൈ വെച്ചു നോക്കി ...നല്ല ചൂടുണ്ട്

" എടൊ ... പനിക്കുന്നുണ്ടോ?" അവന്‍ കഴുത്തില്‍ കൈപ്പത്തി വെച്ചപ്പോള്‍ അവളൊന്നു പിടഞ്ഞു

" ഇല്ല ..തല വേദനയുടെയാ ...ഞാനിപ്പോ വരാം "
അജയ് അകത്തേക്ക് നടന്നു . ഷാനു ഉള്ളിലേക്ക് കയറാതെ മുന്നില്‍ തന്നെയാണ് ഇരിക്കുന്നത്

' എടൊ ഈ ടാബ്ലെറ്റ് കഴിക്ക് " അജയ് അവള്‍ക്ക് ഗുളികയും വെള്ളവും നീട്ടി . അപ്പോഴേക്കും ആ പയ്യന്‍ ചായയും പഴം പോരിയുമായി എത്തി ... അത് കഴിച്ചപ്പോഴേക്കും ബോട്ട് തണ്ണീര്‍ മുക്കം ബണ്ടിന്റെ അടുത്തെത്തി ..

ബാബുചേട്ടന്‍ അവര്‍ക്ക് ബണ്ട് എന്തിനാന്നും ഒക്കെ പറഞ്ഞു കൊടുത്തു ... അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും ഷാനുവിന് തല വേദന കുറഞ്ഞില്ല

" ബാബു ചേട്ടാ ...ഷാനൂനു തലവേദന കുറയുന്നില്ല .നമുക്ക് തിരിച്ചു പോകാം "

" മോളൊരു കാര്യം ചെയ്യ്‌ ...പോയി കിടന്നോ ...ഗുളിക കഴിച്ചതല്ലേ ...ഒന്നുറങ്ങി എഴുന്നേല്‍ക്കുമ്പോ ശെരിയാകും"

അജയ് അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു . നടുക്കൊരു വാഷ്‌ ബേസിന്‍ . അതിനു

💬 Comments

View all comments