Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
മുന്‍പും കഴിഞ്ഞും ഓരോ ബെഡ് റൂം .. വളരെ ആര്‍ഭാടത്തില്‍ ഫര്‍ണിഷ് ചെയ്ത ആ ബെഡ് റൂം കണ്ടു ഷാനു അന്തിച്ചു പോയി .. അങ്ങനൊരു മുറി അവള്‍ പ്രതീക്ഷിച്ചില്ല ബോട്ടിനുള്ളില്‍ ..
" ഷാനു ...നീ കിടന്നോ ? ഇടണോ .... ജനാല തുറന്നാല്‍ കാറ്റ് കിട്ടും ...കാഴ്ചയും കാണാം "
" അത് ..മതി " ക്ഷീണിച്ച ശബ്ദം .
അജയ് ജനാല തുറന്നിട്ടു.. എന്നിട്ടവന്‍ അവളുടെ അരികില്‍ ചാരി കിടന്നു അവളുടെ നെറ്റിയില്‍ പതിയെ താഴുകി .ഷാനു കണ്ണടച്ചു ....
' എന്‍റെ മൊഞ്ചത്തി കുട്ടി കിടന്നോട്ടോ ... ഞാനവരോട് അല്‍പ നേരം വര്‍ത്താനം പറയെട്ടെ ..."
" ഹം ...പൊക്കോ " അജയ് അവളുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തിട്ട് പുറത്തേക്ക് പോയി
" മോളെ ...തലവേദന കുറവുണ്ടോ ?" അപരിചിതമായ ശബ്ദം കേട്ട് എന്തൊക്കെയോ ആലോചിച്ചു കിടന്ന ഷാനു പിടഞ്ഞെഴുന്നേറ്റു. വാതില്‍ക്കല്‍ ബാബുച്ചേട്ടന്‍
" ഹം .." ഷാനു ഷോള്‍ തലയിലേക്കിട്ടു പുതച്ചു
" വാ .... ഭക്ഷണം കഴിക്കാം "
" അജയ് എവിടെ ?"
" ഇവിടുണ്ട് ...മോള്‍ക്കിഷ്ടമുള്ള മപ്പാസ് ഉണ്ടാക്കുവാ ...വാ "
ഷാനു വാഷ് ബേസിനില്‍ മുഖം കഴുകിയിട്ട് അയാള്‍ പോയ പുറകെ നടന്നു .. ബാക്കില്‍ കിച്ചനില്‍ എത്തി
" അഹ ...എഴുന്നേറ്റോ ?" അജയ് എന്തോ കടായിയില്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ..ആ പയ്യന്‍ ആഹാരം മുന്‍വശത്തേക്ക് കൊണ്ട് പോകുന്നു ..
" ഇതുടനെ എങ്ങാനും ആകുമോ അജുമോനെ ?"
" ദെ ആയി
💬 Comments
View all comments