Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
ബാബുച്ചേട്ടാ " അജയ് സ്റൊവ് ഓഫാക്കി കൈ കഴുകിയിട്ട് അവളുടെ അടുത്തേക്ക് വന്നു .
" ആകെ കോലം കെട്ടല്ലോടി" അവളുടെ കൈ പിടിച്ചു അവന്‍ മുന്നിലേക്ക് നടന്നു . അപ്പോഴേക്കും പ്ലേറ്റില്‍ ആഹാരം വിളമ്പിയിരുന്നു ആ പയ്യന്‍
" ബാബുചേട്ടാ നിങ്ങളും വാ ...ഇരിക്ക് " അവന്‍ അവരെയും പിടിച്ചിരുത്തി ..
കപ്പയും ചോറും ..പിന്നെ രാജധാനി മോഡല്‍ കരിമീന്‍ മപ്പാസ് അജയ് ഉണ്ടാക്കിയതും , ഞണ്ട് റോസ്റ്റും സാമ്പാറും തോരനും .ബീഫ് ഉലര്‍ത്തിയതും...കൂടാതെ ചപ്പാത്തിയും പരിപ്പ് കറിയും .
" ബാബുച്ചേട്ടാ ..ഇതെന്നാ ...സ്പെഷ്യല്‍ ഒന്നും ഇല്ലേ ?'
" അല്ല ..അജുമോനെ ....മോള്‍ക്ക് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് കരുതിയാ " ബാബു പരുങ്ങുന്നത് കണ്ടു ഷാനു അജയിനെ നോക്കി
" അതൊന്നും കുഴപ്പമില്ല ...ചേട്ടന്‍ എടുക്ക് .... ഇഷ്ടപെട്ടല്ലേ പറ്റൂ ഇനി "
അജയ് അവളെ നോക്കി പറഞ്ഞു ...ബാബു ചേട്ടന്‍ കണ്ണ് കാണിച്ചപ്പോള്‍ ആ പയ്യന്‍ അകത്തു ചെന്നു ഗ്ലാസും ഒരു മൺകൂജയും എടുത്തു കൊണ്ട് വന്നു ...അജയ് അതില്‍ നിന്ന് ഗ്ലാസ്സിലേക്ക് കള്ളൂറ്റി വെച്ച് ഷാനുവിനെ നോക്കി
" കണ്ടോ ...മോള്‍ക്ക് ഇഷ്ടപ്പെട്ടില്ല ..." ഷാനുവിന്റെ നെറ്റി ചുളുക്കല്‍ കണ്ടു ബാബു ചിരിച്ചു ...
അജയ് പെട്ടന്ന് രണ്ടു ഗ്ലാസ് ഊറ്റി അടിച്ചിട്ട് ആ പയ്യന്‍റെ കയ്യില്‍ കൂജ കൊടുത്തു ..എന്നിട്ട് ഒരു കഷണം ബീഫ് എടുത്തു വായിലിട്ടു ചവച്ചിട്ടു പറഞ്ഞു
" അത് തലവേദന ആയതു കൊണ്ടാ " അവന്‍ കണ്ണിറുക്കിയപ്പോള്‍ ഷാനു അവനെ നോക്കി കണ്ണുരുട്ടി
അവള്‍ അല്‍പം
💬 Comments
View all comments