Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
.. സപ്ലയര്‍ ഫുഡ് കൊണ്ട് വന്നപ്പോള്‍ താര അവനെ നോക്കി ചിരിച്ചിട്ട് പത്തു പൊറോട്ട പാര്‍സല്‍ പറഞ്ഞു
' എന്തിനാ പാര്‍സല്‍ ..നമ്മള്‍ പോകുന്നിടത്ത് ഫുഡ് കിട്ടില്ലേ ?"
' കിട്ടും ...പക്ഷെ ഇത് തനിക്കാ ....എന്‍റെ കട്ടിയോന്‍ പിന്നേം പിന്നേം പൊറോട്ട ഓര്‍ഡര്‍ ചെയ്‌താല്‍ സപ്ലയര്‍ കണ്ണ് വെക്കും ...അത് വേണ്ട "
ഷാമോന്‍ ചിരിച്ചു ... പാര്‍സല്‍ കൊണ്ട് വന്ന പൊറോട്ടയും കൂടി തീര്‍ത്തിട്ടാണ് അവര്‍ അവിടുന്നിറങ്ങിയത്.
" ഷാമോനെ നമ്മള്‍ മൂന്നാറിനാ പോകുന്നെ ... ഇവിടുന്നു രാമക്കല്‍ മെട് , പിന്നെ നെടുംകണ്ടം , അവിടുന്ന് പൂപ്പാറ വഴി മൂന്നാര്‍ ..."
"ഹമം " ഷാമോന്‍ അവളുടെ നേരെ കൈ നീട്ടി .. താര അവന്‍റെ കയ്യില്‍ തന്റെ കൈ വെച്ചു
" അതല്ല ...കീ താ "
" ശ്ശൊ ' താരയുടെ മുഖം തുടുത്തു " ഞാനോര്‍ത്തു ...ഛെ " അവള്‍ കീ കൊടുത്തിട്ട് നഖം കടിച്ചു കൊണ്ട് കാറിലേക്ക് കയറി .
" എന്താ ?" കാറില്‍ കയറിയിട്ടും വണ്ടി മുന്നോട്ടു എടുക്കാത്തത് കൊണ്ട് താര അവനെ നോക്കി
" അവളുടെ നഖം കടിക്കുന്ന ചുണ്ടിലേക്ക് നോക്കിയിരിക്കുവായിരുന്ന ഷാമോന്‍ പെട്ടന്ന് ചുമല്‍ കൂച്ചി ഒന്നുമില്ലന്നു കാണിച്ചിട്ട് വണ്ടിയെടുത്തു ..വിടർന്ന റോസാപ്പൂവിന്റെ ഭംഗിയുള്ള ആ ചുണ്ടുകളുടെ ഭംഗി അവനെ പ്രണയാതുരനാക്കി .. പതിനൊന്നു ആയപ്പോള്‍ അവര്‍ രാമക്കല്‍ മേടില്‍ എത്തി ... കാര്‍ പാര്‍ക്ക് ചെയ്തിട്ട് കുറവന്റെയും കുറത്തിയുടെയും പ്രതിമയുടെ അടുത്തേക്കുള്ള കയറ്റം കയറാനാവാതെ കിതച്ച താരയുടെ കയ്യില്‍ അവന്‍
💬 Comments
View all comments