Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
പിടിച്ചു ...താര അവന്‍റെ കയ്യില്‍ മുറുകെ പിടിച്ചു ...അവളുടെ കണ്ണുകള്‍ എന്തോ നേടിയെന്ന പോലെ തിളങ്ങുനുണ്ടായിരുന്നു ..
കുറവന്റെയും കുറത്തിയുടെയും പ്രതിമക്കു മുന്നില്‍ ഷാമോനെ നിര്‍ത്തി അവള്‍ കുറെ ഫോട്ടോ എടുത്തു
" ഇങ്ങു താ ..സാറിന്‍റെ ഫോട്ടോ എടുക്കാം " താര അങ്ങുമിങ്ങും നോക്കിയിട്ട് പതുക്കെ പറഞ്ഞു
" ഇയാളെന്നെ നാണം കെടുത്തുമോ ? സാറേ എന്നുള്ള വിളി നിര്‍ത്ത്"
അവന്‍ ഫോണില്‍ ഫോട്ടോ എടുത്തിട്ടു അവളുടെ കാതില്‍ പറഞ്ഞു
" എന്നെ പേര് വിളിക്കുന്നത് നിര്‍ത്തിയാല്‍ ഞാനും വിളിക്കാം " താരയുടെ മുഖം ചുമന്നു
ഷാമോന്‍ അവിടുന്ന് മാറി താഴേക്കുള്ള ചെറിയ ഇറക്കം ഇറങ്ങി ... പേടിച്ചു തന്റെ പുറകെ വരുന്ന താരയുടെ കയ്യില്‍ അവന്‍ തിരിഞ്ഞു പിടിച്ചു
' ആ കാണുന്ന വലിയ പാറ കണ്ടോ ..അവിടെ കേറ്റണ്ടതാ ...കമ്പം തേനി ഒക്കെ നല്ല പോലെ കാണാം "
" പോകാം " മുകളിലെക്ക് നോക്കി താര പറഞ്ഞു ...
" വേണ്ട ... താഴേന്നു ഇവിടം വരെ കേറിയപ്പോ കിതച്ചില്ലേ...ഇനി അതൂടി കേറാനുള്ള ആരോഗ്യം ഉണ്ടോ സാറിന്?"
" കണ്ടോ ...ഇതാ ...ഞാന്‍ പേര് വിളിക്കുന്നെ ?"
" ഇനി ..ഞാന്‍ വിളിക്കില്ല ...പോരെ ?"
" സൊ ...നമ്മള്‍ ഇപ്പോള്‍ മുതല്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ...ഒക്കെ " താര അവന്‍റെ കയ്യില്‍ പിടിച്ചു .
"ഹ്മ്മം ..."
ഷാമോന്‍ അല്‍പം മുന്നോട്ടിറങ്ങി
" അയ്യോ ..ഇനി പോകണ്ട ..വീഴും " കുത്തനെ ഉള്ള ഇറക്കത്തിലെ ചെറിയ കല്ലില്‍ അവന്‍ ഇരുന്നു
💬 Comments
View all comments