Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
വേണോ " ഷാമോന്റെ വിറക്കുന്ന ചുണ്ടുകള്‍ അവളുടെ മുഖത്തേക്ക് അടുത്ത് .... തൊട്ടു തൊട്ടില്ലന്നായപ്പോള്‍ അടുത്തൊരു സംസാരം കേട്ട് താരയവനെ തള്ളി മാറ്റി
" ഹോ ...ഭാര്യയെ ഒന്ന് സ്നേഹിക്കാനും സമ്മതിക്കില്ല ..." അവരുടെ അടുത്ത് കൂടെ താഴെ നിന്ന് കേറി മുകളിലേക്ക് പോയ കപ്പിള്‍സിനെ നോക്കി ഷാമോന്‍ പറഞ്ഞു
" താരെ ....അവരെവിടുന്നാ വന്നെ ? നമുക്ക് ഒന്ന് പോയി നോക്കിയാലോ ? സ്വസ്ഥമായി ഭാര്യെയെ സ്നേഹിക്കാം "
" അയ്യട ..മുന്നാര്‍ ചെന്നിട്ടെന്റെ മോന്‍ ആവശ്യത്തിനു സ്നേഹിച്ചോ ..ഇവിടെ വെച്ചു സ്നേഹിച്ചാലെ ചിലപ്പോ നെറ്റില്‍ വരും "
ഓരോന്ന് പറഞ്ഞു അവരവിടെ ഒരു മണി വരെ ചിലവഴിച്ചു . ഒന്നര ആയപ്പോള്‍ അവര്‍ നെടുംകണ്ടം എത്തി .. അവിടെ നിന്ന് ഊണും കഴിച്ചു അവര്‍ ഉടുമ്പഞ്ചോല എത്തി ..മലമുകളിലെ നിരപ്പായ വഴി ... ഒരു വശത്ത് പൈന്‍ മരങ്ങളാണോ എന്നറിയില്ല ഇടതിങ്ങി നില്‍ക്കുന്നുണ്ട് ... ഉണങ്ങിയ കരിയിലകള്‍ നിരന്നു കിടക്കുന്നു .. ചുമന്ന കളറില്‍ ഇലകള്‍ ഉള്ള മരങ്ങള്‍ അവിടവിടെ നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗി ..കരിയിലകളുടെ മേലെ ചുവന്ന ഇലകള്‍ പൊഴിഞ്ഞു കിടക്കുന്നത് കാണാന്‍ അതിലും ഭംഗി താരക്ക് അവിടെയിറങ്ങി അല്‍പ നേരം അതിലെ നടക്കണം എന്നുണ്ടായിരുന്നു . ഷാമോന്‍ വണ്ടി പറപ്പിച്ചു വിടുകയാണ്
' എന്തായിത്ര ധൃതി ?' അവളുടെ ചോദ്യം കേട്ട് ഷാമോന്‍ വേഗത കുറച്ചു
" മുന്നാറു ചെന്നിട്ട് ഭാര്യയേ അല്‍പം സ്നേഹിക്കാനുള്ള ധൃതിയാ "
' ആഹാ ..... ആ സ്നേഹം മാത്രമേ മനസില്‍ ഉള്ളോ ...എനിക്ക്
💬 Comments
View all comments