0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

സാറെ ...എത്ര രൂപാ വരുമെന്ന് അറിയാമോ ?"

" നോക്കാം ..." അവര്‍ കംപ്യൂട്ടറില്‍ നോക്കിയിട്ട്" മൂന്നേ മുക്കാല്‍" എന്ന് പറഞ്ഞു

ഷാമോന്റെ മനസ്സില്‍ പല കണക്കുകളും മിന്നി മറഞ്ഞു

" ഷാമോന്‍ , ഒന്നുമാലോചിക്കണ്ട ....ഇപ്പോഴത്തെ സ്വരണ വില വെച്ച് അതെടുത്ത് മറിച്ചു വിറ്റോളൂ ...നാലരലക്ഷം എന്തായാലും കിട്ടും " അവര്‍ പുഞ്ചിരിച്ചു

ഷാമോന്‍ അവര്‍ക്ക് താങ്ക്സ് പറഞ്ഞു പുറത്തേക്കിറങ്ങി
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

'എന്‍റെ ജമീലാ ...ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ... വന്നാലുടനെ മുറ്റം അടിച്ചിടാണോന്നു' റാവുത്തരുടെ ശബ്ദം ഉയര്‍ന്നതും ജമീല പുട്ടിനു തിരുമ്മി കൊണ്ടിരുന്ന പൊടി മാറ്റി വെച്ചിട്ടോടി ചെന്നു ചൂലും എടുത്തു മുറ്റം അടിക്കാന്‍ തുടങ്ങി . റാവുത്തര്‍ കോലായില്‍ ഇരുന്നു പത്രം വായിക്കുന്നുണ്ട് ... വാര്‍ത്ത‍ ഒന്നുമല്ല ... കമ്പോള നിലവാരം , പിന്നെ വസ്തു , വാഹന പരസ്യങ്ങള്‍ അത്രയേ ഉള്ളൂ മൂപ്പരുടെ പത്ര വായന

" ജമീലാ ...കാപ്പിയെടുത്തോ" റാവുത്തര്‍ പറഞ്ഞിട്ട് പത്രം മടക്കി ചാരു കസേരയില്‍ വെച്ചെഴുന്നേറ്റു. ജമീല മുക്കാല്‍ ഭാഗം പോലും അടിച്ചു തീര്‍ന്നിട്ടുണ്ടായിരുന്നില്ല .

" ദെ ...വരണ്" ജമീല ചൂല് അവിടെ ഇട്ടിട്ടു ഓടി അടുക്കളയില്‍ ചെന്നു . അപ്പോഴേക്കും പുട്ട് കുറ്റിയില്‍ വെള്ളം തിളച്ചു മറിഞ്ഞിരുന്നു . മുളം കുറ്റിയിലേക്ക് തട്ടും ഇട്ടു തേങ്ങയും പൊടിയും ഇട്ടിട്ടവള്‍ കടല കറി വിളമ്പി ഡൈനിംഗ് ടേബിളില്‍ വെച്ചു , എന്നിട്ട് പുട്ടും ചായയും എടുക്കാന്‍ വേണ്ടി വീണ്ടും അടുക്കളയില്‍ എത്തിയപ്പോ വീണ്ടും റാവുത്തര്‍

" ജമീലാ ...ഇതെന്താ കടലക്കറിയാണോ ഇന്ന് കാപ്പിക്ക് ? "

💬 Comments

View all comments