0%

Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]

Author : Kambikathakal Read All Parts 670

ചുവന്ന ബ്ലൗസും രാജമ്മ തങ്കച്ചി ധരിക്കട്ടെയെന്ന് എല്ലാവരും കൂടി തീരുമാനിച്ചു.ഷക്കീലയുടെ കട്ടുള്ള അവർക്ക് പട്ടുസാരി നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. 65 വയസ്സ് പ്രായം ആയെങ്കിലും കൂടിപ്പോയാൽ 45 വയസ്സ് പ്രായം മാത്രമേ അവർക്കു തോന്നുകയുള്ളായിരുന്നു. ഒറ്റ മുടി പോലും നരച്ചിട്ടില്ല. തൊലിയിൽ പ്രകടമായ ഒരു ചുളിവു പോലുമില്ല. ഭയങ്കര സംഭവം തന്നെ.
ആദ്യ ഷോട്ടിനു പ്ലാനായി.
രാജമ്മ തങ്കച്ചിയുടെ ബെൻസ് ക്ഷേത്രമുറ്റത്തേക്ക് എത്തുന്നതായിരുന്നു അത്.ബെൻസ് ഓടി വന്നു ബ്രേക്കിടുന്ന രംഗം ആദ്യ ഷോട്ടിൽ തന്നെ റെഡിയായി. പട്ടുസാരി ധരിച്ച് ആഭരണങ്ങൾ അണിഞ്ഞ് തങ്കച്ചി കാറിൽ നിന്നിറങ്ങുന്ന രംഗം ജോഷി ഷൂട്ട് ചെയ്തു. അവർക്കു പിന്നിൽ ഡ്രൈവർ കുടപിടിച്ചുകൊണ്ടു നടന്നു. രാജമ്മ തങ്കച്ചിയുടെ ആ സ്ലോ മോഷൻ വരവ് നന്നായി ഷൂട്ട് ചെയ്തു.
പെർഫക്ട് -ജോഷി പറഞ്ഞു.
അതേ ചേട്ടാ, അതൊന്നുകൂടിയെടുത്താലോ.-ഷിജു ജോഷിയോടു ചോദിച്ചു.
എന്തിനാ ഇതു മതി, നന്നായി കിട്ടിയിട്ടുണ്ട്.
അതല്ല കുറച്ചുകൂടി ജനപ്രിയമായ രീതിയിൽ എടുത്താൽ നന്നായിരിക്കും -ഷിജു വിടാൻ ഉദ്ദേശമില്ല.
ഡാ, നീയെന്‌റെ അസിസ്റ്റന്‌റാ. നിന്‌റെ കാര്യം നോക്കിയാൽ മതി. ഞാനേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതാ. എന്നെ തൽക്കാലം നീ പഠിപ്പിക്കാൻ വരണ്ട.- ജോഷി പറഞ്ഞു.
ഈ വാഗ്വാദം രാജമ്മ തങ്കച്ചി നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ അവർ ഇടപെട്ടു.
എന്താ എന്താ പ്രശ്‌നം, എന്താ ഒരു വഴക്ക് ഇവിടെ- അവർ ജോഷിക്കും ഷിജുവിനും അരികിലേക്കു വന്നു ചോദിച്ചു.
ഷോട്ട് ഒരു തവണ കൂടിയെടുക്കണമെന്ന് ഇവൻ പറയുന്നു. പെർഫെക്ടാണെന്നാണ് എനിക്കു തോന്നുന്നത്- ജോഷി പറഞ്ഞു.
അതെന്താ നീയങ്ങനെ പറഞ്ഞത് ഷിജൂ- രാജമ്മ തങ്കച്ചി അവനോട് ചോദിച്ചു.
അത് ,

💬 Comments

View all comments