Chapter Title : രാവണ ഉദയം 9 [Uncle jhon]
ഇത് നിനക്ക് സ്വയം വെടിവെച്ചു ചാകാൻ ആണ് കമാൻഡർ അറിഞ്ഞു അദ്ദേഹം വരുന്നുണ്ട് എങ്കിൽ നിന്നെ പിന്നെ എങ്ങനെ ആയിരിക്കും സൽക്കരിക്കുക എന്ന് ഒരു പിടുത്തവും ഉണ്ടാവില്ല അതിനു മുന്നേ സ്വയം ആത്മഹത്യ ചെയ്യാൻ എങ്കിലും ഉപകരിക്കും
വീണ അത് കേട്ട് ഒന്നും ആലോചിച്ചു അവൾ ആ പിസ്റ്റാൾ വാങ്ങി പിറകിൽ തിരുകി അവൾക് സീതയെ ഓർത്തു കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി
മംഗലത്ത് തറവാട്
രാമൻ... മാളു പോകാം
മാളു... പോകാം അല്ല ഇവിടെ എന്താ പറയുക
രാമൻ... ഞാൻ റുക്മണിയോട് കുടി വരാൻ പറഞ്ഞിട്ട് ഉണ്ട്
മാളു... എന്നാ പോകാം... അല്ല ഏട്ടാ അദ്ദേഹം അവിടെ ഉണ്ടോ
രാമൻ... ഞാൻ വിളിച്ചിരുന്നു അദ്ദേഹം അവിടെ ഉണ്ട് എന്നാ പറഞ്ഞത് പക്ഷേ സമയം വെച്ച് നോക്കുമോ എന്ന് അറിയില്ല എന്ന് ആണ് അവിടുത്തെ സഹായി പറഞ്ഞത് എന്തായാലും പോകാം
അപ്പോയെക്കും റുക്മണിയും കുടെ അങ്ങോട്ടേക് വന്നു അവർ 3 പേരും കുടി തറവാട്ടിൽ നിന്ന് ഇറങ്ങി കാറിൽ കയറി
മാലതി വിമലയോട് സംസാരിച്ചു നിൽകുമ്പോൾ ആണ് അവർ പോകുന്നത് കാണുന്നത്
വിമല... ഇവർ ഇത് എങ്ങോട്ടാ
മാലും... അറിയില്ല ഒന്നും പറഞ്ഞില്ല മാളു രാവിലെ തൊട്ടേ ആകെ വെപ്രാളത്തിലാണ് ഒന്നുകിൽ അമ്മയെ കുറിച് ഓർത്തു അല്ലെങ്കിൽ കുഞ്ഞി ഈ രണ്ടു പേരുടെ കാര്യംത്തിൽ മാത്രം അവൾക് വലിയ ടെൻഷൻ ആണ് സ്വന്തം മക്കൾ പോലും രണ്ടാമതെ ഉള്ളൂ....
പാങ്ങോട്ട് ഇല്ലം
രാമൻ കാർ ഓടിച്ചു അവിടേക്കു കയറ്റി എന്നിട്ട് അവർ ഇറങ്ങി പഴയ ഒരു ഇല്ലം
💬 Comments
View all comments