Chapter Title : രാവണ ഉദയം 9 [Uncle jhon]
അത് ഒന്നും അല്ല ഞാൻ സി ഐ കുര്യയനോട് പറഞ്ഞിരുന്നു എനിക്കു രാജുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നാൽ ഒരു കോപ്പി വേണം എന്ന് അതു ആയിരിക്കും നേരത്തെ വിളിച്ചപ്പോ ഞാൻ ഇവിടെ ഉണ്ടാവു എന്ന് പറഞ്ഞിരുന്നു
അപ്പോയെക്കും ആ പോലീസ്കാരൻ അവരുടെ ഔട്ട് ഹൗസ്ലേക്ക് വന്നു.. ശേഖരന്റെ കൈയിൽ റിപ്പോർട്ട് കൊടുത്ത് പോയി
ശേഖരൻ അത് സായിയുടെ കൈയിൽ കൊടുത്ത്
ശേഖരൻ... താൻ ഇത് ഒന്നും നോക്കടോ എന്തെങ്കിലും വിഷയം ഉണ്ടോ എന്ന്
സായി അത് നോക്കി
ഭദ്രൻ... എടാ ആന കാര്യത്തിന്റെ ഇടയ്ക്കാണ് നിന്റെ ചേനക്കാര്യം
ശേഖരൻ.... അതെ ഈ ചേനക്കാര്യം നോക്കണം പെട്ടെന്ന് കുടെ ഉള്ളവൻ തീരുബോ അത് എങ്ങനെ എന്ന് കുടെ നോക്കണം
സായി.... സാർ പാമ്പ് കടി ഏറ്റ് തന്ന മരിച്ചത് ശരീരത്തിൽ വേറെ ഒരു തരത്തിൽ ഉള്ളാ ഒരു പാടോ പ്രശ്നങ്ങളോ ഒന്നും ഇല്ല പക്ഷേ പാമ്പ് പലയിടത്തും ആയി കൊത്തിട്ട് ഉണ്ട്
ശേഖരൻ.... അത് എങ്ങനാ പാമ്പ് പലയിടത്തും ആയിട്ട് കൊത്തുക
ഭാർഗവാൻ.... എന്റെ ശേഖരട്ട നമ്മുടെ അവറാച്ചന്റെ മോൻ ബെന്നി ഇത് പോലെ അല്ലായിരുന്നോ ഏതോ കാട്ടിൽ ടൂർ പോയതാ പാമ്പ് കടിച്ചു ഇതേ പോലെ അല്ലെ മരിച്ചത് കാലിൽ നാലഞ്ചു ഇടത്തു കൊത്തു കിട്ടിട്ടുണ്ട്... പിന്നെ ഇ രാജു വല്ല പെണ്ണുങ്ങളെയും കൊണ്ട് ആ കാട്ടിലേക് കേറി കാണും പണിയുടെയും ഇടയ്ക് പാമ്പ് കടിച്ചു കാണും പെണ്ണ് ഇറങ്ങി ഓടി കാണും അത് അല്ലെ തുണി ഒന്നും ഇല്ലാതെ കിടന്നത് അവന്റെ ഒരു സ്വാഭാവം വെച്ച്
💬 Comments
View all comments