Chapter Title : ?രാവണചരിതം 1 [LOVER]
പിന്നിലേക്കും...........
"" എല്ലാ മനുഷ്യർക്കും 2 വശങ്ങളുണ്ട്... നല്ല വശവും, ചീത്ത വശവും... അവന്റെ ഉള്ളിൽ തന്നെ ശ്രീ രാമനും , അസുര രാജാവായ രാവണനും നിലകൊള്ളുന്നു.... ഒരിക്കലും ഒരു മനുഷ്യൻ ജന്മനാ ദുഷ്ടനല്ല..., അവൻ പിറന്ന് വീഴുന്നത് തന്നെ നായകനായിട്ടാണ്.., അവന്റെ കഥയിലെ നായകൻ... നന്മ മാത്രം പ്രവർത്തിക്കുന്ന നായകൻ...
. പക്ഷെ അവന്റെ സാഹചര്യങ്ങൾ ആണ് അവനെ അസുരനാക്കി തീർക്കുന്നത്......
ഓരോ അനുഭവങ്ങളുടെയും ആത്മ സംഘര്ഷങ്ങളിലും അവന്റെ ഉള്ളിൽ നന്മയുടെയും, തിന്മയുടെയും ഘോരമായ യുദ്ധമാണ് നടക്കുന്നത്..
"" രാമരാവണ "" യുദ്ധം..... ,
താത്കാലികമായി ആരാണാ യുദ്ധത്തിൽ ജയിക്കുന്നതോ, അവർ, അവന്റെ സ്വഭാവത്തിനെ കാര്യമായി സ്വാധീനിക്കും....... .
"" , എന്റെ ഉള്ളിലെ രാവണനാണ്, , തുടർച്ചയായി ആ യുദ്ധങ്ങളിൽ ജയിച്ചത്............ , ഓരോ സാഹചര്യങ്ങളിലായി എന്നിലെ നന്മകൾ പൂർണ്ണമായും നശിച്ചു..,.... അല്ല.... കൊന്നു എന്ന് പറയുന്നതാവും ശെരി..... അത് കൊണ്ട് തന്നെ ആ അസുര ദേവനായ ലങ്കാധിപൻ എന്റെ ഉള്ളിൽ കോടി കുത്തി വാഴ്‌വ് തുടങ്ങി....... എന്നെന്നേക്കുമായി.......... """""
"" ഇപ്പൊ എന്റെ ഉള്ളിൽ ആകെ ഒരു വശമേ ഉളളൂ.... അതാ ലങ്കാധിപന്റെ ആണ്... അസുര ചക്രവർത്തിയായ രാവണന്റെ.......... '"""
" ഒന്നാലോചിച്ചു നോക്കുമ്പോൾ ഒട്ടുമിക്ക എല്ലാ കാര്യത്തിലും ഞങ്ങൾ ഒരു പോലാണ്...........
"" എല്ലാവരാലും വെറുക്കപെട്ടവർ....,
"" തന്റെ പ്രതികാരത്തിനും, പകക്കും ഏതറ്റവും വരെ പോകാനും, എന്ത് ക്രൂരകൃത്യം ചെയ്യാനും മടിയില്ലാത്തവർ.....
"" എന്തിന് .., രണ്ടു പേരുടെയും ഇഷ്ടം ആരാധനാ മൂർത്തി പോലും ഒന്ന്.... "" സാക്ഷാൽ പരമശിവൻ... """
💬 Comments
View all comments