0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
എന്നും വിളിച്ച് എപ്പോഴും എന്റെ കൂടെ തന്നെ ഇരിക്കണം എന്ന് വാശിപിടിച്ചു കരഞ്ഞിരുന്ന എന്റെ അനിയൻകുട്ടൻ......... " ഉറങ്ങുമ്പോൾ പോലും അവനീ ഏട്ടന്റെ നെഞ്ചത്തെ ചൂടും പറ്റി കിടക്കണമായിരുന്നു....., ആ അവൻ അവസാനമായി എന്നോട് പറഞ്ഞ വാക്കുകൾ എന്താന്നറിയോ............. "" ഏട്ടൻ , ചീത്തയാ...., എല്ലാരും പറയുന്നു..., എനിക്ക് ഈ ഏട്ടനെ ഇഷ്ടല്ല..., വെറുപ്പാ.... പൊക്കോ... എന്റെ മുന്നീന്ന്... എനിക്ക് പേടിയാ ഏട്ടനെ............. """ എന്നവൻ പറഞ്ഞപ്പോൾ ചങ്ക് തകർന്നു പോയി... നിലത്തിരുന്നു
അലറിക്കരഞ്ഞുപോയി ഞാൻ ഈ വാക്കുകൾ കേട്ട്..... അത് വരെ എനിക്കേറ്റ മുറിവുകളിൽ എന്നിൽ ഇത്രത്തോളം ആഴ്ന്നിറങ്ങിയ വേറൊന്നുമില്ല... .... ആ വാക്കുകളാ എന്നെ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരയിച്ചതു.. ഈ ഏട്ടനെ , അവന് വെറുപ്പാണത്രെ., കാണുമ്പോ പേടിയാണത്രെ...... ...... വൈകുന്നേരങ്ങളിൽ ഞാൻ കളിക്കാൻ പോയിരുന്നപ്പോൾ അത്രയും നേരം പോലും ഏട്ടനെ കാണാതിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വാശിപിടിച് അവന് തീരെ ഇഷ്ടമല്ലാത്ത ഫുട്ബാൾ കളിയാണ് ഞാൻ കളിക്കുന്നതെന്നറിഞ്ഞിട്ടും ,, അവന്റെ എട്ടൻ കളിക്കുന്ന ഒറ്റ കാരണം കൊണ്ട് ഗ്രൗണ്ടിൽ വന്നിരുന്ന് മണിക്കൂറുകളോളം എന്റെ കളിയും കണ്ടിരുന്ന അവനിപ്പോ ഈ ഏട്ടനെ കാണുന്നതേ പേടിയാണത്രെ....... ഇന്നും അവൻ പറഞ്ഞ വാക്കുകൾ , രാത്രിയുടെ രണ്ടാം യാമങ്ങളിലോ , ഞാൻ തനിച്ചിരിക്കുന്നതോ ആയ എല്ലാ സമയത്തും എന്നെ വേട്ടയാടാൻ വരും..... കണ്ണീരിൽ കുളിച്ച് നിക്കുന്ന എന്നെ കണ്ട് തൃപ്തിയടഞ്ഞ ശേഷം മാത്രേ അത് വേട്ട അവസാനിപ്പിക്കുകയുള്ളു..... • മൂന്ന്..., ചങ്കിലെ ശ്വാസം പോലെ എന്തിനും കൂടെയുണ്ടായിരുന്ന എന്റെ സുഹൃത്തുക്കൾ...., അവര് പോലും ഇന്നെന്നെ വെറുക്കുന്നു...,

💬 Comments

View all comments