Chapter Title : ?രാവണചരിതം 11 [LOVER][Climax]
ശബ്ദം കേട്ടപ്പോൾ അതിൽ എന്റെ പെണ്ണിന്റെ ശബ്ദത്തിനായി ഞാൻ കാതോർത്തു .......
""" ഏട്ടാ...... "".............. കയ്യിൽ ഒരു തേങ്ങാപ്പൂളും പിടിച്ചോണ്ട് വിനു എന്റടുത്തേക്ക് ഓടി വന്നു ...... പിന്നെ അവനെയും എടുത്തോണ്ട് ഞാൻ അജൂന്റെയും എന്റെ അമ്മായിഅപ്പന്റെയും അടുത്തേക്ക് ചെന്നു ...... കുറച്ച് കഴിഞ്ഞപ്പോ നന്തുവും അങ്ങോട്ടേക്ക് വന്നു ..... അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്ന് ഉച്ച വരെ സമയം കളഞ്ഞു ...........
"""" ഉച്ചക്ക് ഊണിന് ജോയിയെ കൂടി ഞങ്ങൾ ക്ഷണിച്ചിരുന്നു .....
"""" അന്ന് കഴിക്കാനിരിക്കുമ്പോ എല്ലാരും കൂടി പെണ്ണിനെ എന്റെ അടുത്ത് തന്നെ കൊണ്ട് വന്നിരുത്തി ..... ..... അടുക്കളേൽ വച് ദിവ്യേച്ചി അതിനെ കളിയാക്കി കൊന്നെന്ന് തോന്നുന്നു , പെണ്ണ് നാണിച്ച് തലയും താഴ്ത്തി ഇരിപ്പാണ് ....... ഇടക്ക് ഞാൻ കയ്യിൽ ഒന്ന് ഉരസി നോക്കിയപ്പോ അപ്പൊ തന്നെ കയ്യൊക്കെ പിൻവലിച്ച് അവള് നേരെയിരുന്നു ., എല്ലാരുടെയും ശ്രദ്ധ ഇപ്പൊ ഞങ്ങളിൽ തന്നെ ആയതിന്റെ പേരില് പിന്നെ ഞാനും അധികം റിസ്ക് എടുക്കാൻ നിന്നില്ല .....
"""" രാത്രിയാവട്ടെ മോളേ .... എല്ലാം ശെരിയാക്കിത്തരാ ഞാൻ .... """....... മനസ്സിൽ പറഞ്ഞോണ്ട് ഞാൻ കഴിച്ചു തുടങ്ങി ......
"""" പിന്നെ സന്ധ്യ മയങ്ങുന്ന വരെ എല്ലാരും ഉണ്ടായതിന്റെ പേരില് എനിക്കെന്റെ പെണ്ണിനെ തനിച്ചൊന്ന് കിട്ടിയത് പോലുമില്ല ..... ഇതിന്റെ ഇടയിൽ വൈകുന്നേരമായപ്പോ അമ്മ അച്ഛൻ ഒറ്റക്ക് ആയത് കൊണ്ട് വീട്ടിലേക്ക് മടങ്ങി .... ഞങ്ങളെ രണ്ടാളെയും ചേർത്ത് നിർത്തി കെട്ടിപ്പിടിച്ച് ഒന്ന് കരഞ്ഞ ശേഷാണ് അമ്മ ഇറങ്ങിയത് ..... വിനൂനെ
💬 Comments
View all comments