0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

കുത്തി നിറച്ചത് കൊണ്ട് അയാളുടെ കവിളൊക്കെ വീർത്തിരിക്കുന്നു ..... വിങ്ങി പൊട്ടാറായ പോലെ നിക്കുന്ന ചോര നിറത്തിലുള്ള കണ്ണുകളും ഉയർത്തി അയാൾ അവളെ നോക്കിയപ്പോ , ആ രൂപം കണ്ട് രാജിയൊന്ന് ഞെട്ടി ..........

"""""" ഹാവ്വ്വ്........... """.......... അടുത്ത നിമിഷം കാലിന്റെ സൈഡിലായി താഴെ വച്ചിരുന്ന ബക്കറ്റിലേക്ക് തല താഴ്ത്തി അയാൾ വായിലുണ്ടായിരുന്ന എന്തോ അതിലേക്ക് തുപ്പി .........

"""""" ആാാായ്യ്യ്........... ഇരിക്ക് രാജിക ............ """................... ഒരു പേവിഷബാധയുള്ള നായയെപ്പോലെ നാവ് പുറത്തേക്കിട്ട് കിതച്ചുകൊണ്ട് അയാൾ രാജിയോട് പറഞ്ഞു ............. അവൾ മുനിലുള്ള ചെയറിലേക്ക് ഇരിക്കുന്നതിന്റെ മുന്നേ തന്നെ അയാൾ ആ മേശപ്പുറത്തുള്ള ഒരു വലിയ കണ്ടെയ്നർ ഐസ് സ്റ്റോറേജ് ബോക്സിൽ നിന്ന് വായിൽ ഒതുങ്ങാവുന്നതിൽ കൂടുതൽ ഐസ് പീസുകൾ വായിലേക്ക് തള്ളി കേറ്റി ...... .......... അത്ര നേരം കിതച്ചിരുന്ന അയാൾ നിറഞ്ഞ വായ പൊത്തിപ്പിടിച്ച് തന്റെ ചെയറിൽ ചാഞ്ഞിരുന്നു .............

"""""" അന്ന് നൽകിയ ശിക്ഷയുടെ കാഠിന്യം രാജിക പോലും മനസിലാക്കുകയായിരുന്നു ആ നിമിഷം ..... പക്ഷെ ഇതൊക്കെ കണ്ടിട്ടും താൻ ചെയ്തതിൽ ഒരു തരി പോലും കുറ്റബോധം അവളുടെ മനസ്സിൽ ഉടലെടുത്തില്ല .....

""""" കുറച്ച് നേരം അനങ്ങാതെ ഇരുന്ന ശേഷം അയാൾ അവളുടെ ആഗമനോദ്ദേശം തിരക്കിയപ്പോൾ അവൾ ആ റെസിഗ്നേഷൻ ലെറ്റർ അയാൾക്ക് നേരെ നീട്ടി .......

""" അതിൽ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ച ശേഷം ... അയാൾ തല വീണ്ടും ബക്കറ്റിലേക്ക് കൊണ്ട് പോയി വായ കാലിയാക്കി .....

"""" ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ രാജികാ... ....

💬 Comments

View all comments