0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

നോട്ട് കൂടി കൊടുത്തപ്പോ ചെക്കൻ ഹാപ്പിയായി ..... എന്നെ നോക്കി ഒരു 100 വാട്ട് ചിരിയും ചിരിച്ചവൻ നേരെ നടന്നു പോയി ..................

""" അവൻ പോയിക്കഴിഞ്ഞപ്പോ ഞാൻ ഒരു കർച്ചീഫെടുത്ത് മുഖത്ത് ചുറ്റി , നേരത്തെ കയ്യിൽ കരുതിയിരുന്ന ഒരു ക്യാപ്പും ധരിച്ചു പാതി തുറന്നു വച്ച ഗോഡൗണിന്റെ ഷട്ടറിന്റെ സൈഡിൽ അവര് പുറത്തേക്കിറങ്ങുന്നത് വരെ കാത്ത് നിന്നു ., വണ്ടി മുന്നിൽ നിർത്താതെ ഗോഡൗണിന്റെ സൈഡിലെ ഷട്ടറിന്റെ നേരെ നിർത്തിയത് കൊണ്ട് ആരുടേയും നോട്ടം പെട്ടെന്നങ്ങോട്ട് കിട്ടില്ല .....

""""" എന്റെ കണക്ക് കൂട്ടലുകൾ തെറ്റിക്കാതെ ഞാൻ പ്രതീക്ഷിച്ച സമയത്ത് തന്നെ രണ്ടും ഇറങ്ങി ....... അവർ ഇറങ്ങി നടക്കുന്നത് കണ്ടപ്പോഴേ ഞാൻ ആ ഷട്ടറിന്റെ അരികിലേക്ക് കുറച്ചൂടെ നീങ്ങി നിന്ന് ചുമ തുടങ്ങി ...... അവർ എന്റെ തൊട്ടടുത്തെത്തിയപ്പോ ഞാൻ അവരെ കൈ വീശി വിളിച്ചു ...

""""" ചേട്ടായിമാരെ ..... അകത്തുള്ള രണ്ട് മൂന്ന് ബോക്സ്‌ ഒന്നീ വണ്ടിയിലേക്ക് വച്ച് തരാവോ .............. """............. വാക്കുകളിൽ മുഴുവൻ അവശത കുത്തി നിറച്ച് ഞാൻ പറഞ്ഞു ...

""""" ഇത് കേൾക്കാത്ത മട്ടിൽ മുന്നോട്ട് നടക്കാൻ ഒരുങ്ങിയ അരുണിനെ ടോണി പിടിച്ചു നിർത്തി .....

""""" എടുത്ത്‌ വച്ചേക്കാ ഡാ ....... "" ............. ടോണി അരുണിനെ നോക്കി പറഞ്ഞതും പിന്നെ അവൻ എതിർത്തില്ല ........,

"""" വാ ചേട്ടായിമാരെ ..... """............ ഞാൻ അകത്തേക്ക് കേറിക്കൊണ്ട് ആ ഷട്ടർ കുറച്ച് ഉയർത്തി അവരെ അകത്തേക്ക് ക്ഷണിച്ചു ....... മനസ്സിലാമനസ്സോടെ ആണേലും അരുൺ

💬 Comments

View all comments