0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.8K

കിടപ്പിൽ ചോര തുപ്പിയെനെ .......

"" സീ , mr... ഇവനെ ഇങ്ങനെ തല്ലിച്ചതക്കാൻ അല്ല ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്..... നല്ലൊരു സൈക്യാട്രിസ്റ്റിനെ കാട്ടി ഇവന്റെ പ്രശ്നം തിരുത്താൻ ആണ്........ .

"" കാട്ടാളന്റെ സംസാരം മുഴുവൻ കേൾക്കാതെ...

"" എനിക്കിങ്ങനെ ഒരു മകനില്ല സാർ , എന്നും പറഞ്ഞ് അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയി.....

" വീണുകിടന്ന ഞാൻ ഞെരങ്ങിഎഴുന്നേറ്റ് പുറത്തേക്ക് പോയപ്പോഴേക്കും അച്ഛൻ കാറും എടുത്ത് പോയിരുന്നു .......

"" ആ നിമിഷം ഈ ഭൂമി പിളർന്നു ഞാൻ താഴേക്ക് പോയിരുന്നെങ്കിൽ ... എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു...

ആ സമയം വീട്ടിലേക്ക് പോവാൻ മനസ്സനുവദിക്കാത്തതു കൊണ്ട് ഞാൻ എന്റെ വണ്ടി പാർക്ക് ചെയ്തിടത്തേക്ക് നടന്നു...

" തിരികെ ക്ലാസ്സിലേക്കോ , വീട്ടിലേക്കോ പോവാൻ എന്റെ കാല് അനുവദിക്കാത്തത് കൊണ്ട് വൈകീട്ട് കോളേജ് വിടുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു ,.. അപ്പോഴത്തെ എന്റെ അവസ്ഥയിൽ , എന്റെ മനോനില പോലും തെറ്റും എന്ന് ഞാൻ ഭയന്നു..

"" അവന്മാര് വരുമ്പോൾ എല്ലാം പറയണം, അവർക്ക് മാത്രേ എന്നെ മനസ്സിലാവൂ.... ഇതായിരുന്നു നെഞ്ച് തകർന്ന് അവിടെ നിക്കുമ്പോഴും എന്റെ ചിന്ത......

"" കോളേജ് കഴിഞ്ഞ് തിരികെ ബൈക്ക് എടുക്കാൻ റോബിനും അമിത്തും അങ്ങോട്ട്‌ വന്നു.....

" അവരെ കണ്ടപ്പോ തന്നെ ഞാൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു.... .

"" ഓ.... ദാ വരുന്നു, കുണ്ടൻ... ഇതായിരുന്നല്ലേടാ മൈ®€€ നീ എത്ര പെണ്ണുങ്ങൾ പിന്നാലെ നടന്നിട്ടും അവരെയെല്ലാം അകറ്റി നിർത്തിയെ.....

💬 Comments

View all comments