0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 2.4K

?രാവണചരിതം?

Raavanacharitham | Author : Lover



"" പ്രിയ വായനക്കാരെ ,FATE , മിസ്റ്ററി , എന്നീ സ്റ്റോറികൾക്ക് ശേഷം ഞാൻ നിങ്ങളുടെ മുന്നിൽ വീണ്ടും അടുത്ത പരീക്ഷണവുമായി എത്തിയിരിക്കുകയാണ്... നിങ്ങൾ എല്ലാവരുടെയും പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ വീണ്ടും ഒരു ശ്രമത്തിന് മുതിർന്നത്......കൂടെ ഉണ്ടാവണേ ??.."" കഥയുടെ പൂർണ്ണതക്ക് വേണ്ടി , പലയിടങ്ങളിലും , പുരാണവും ഐതിഹ്യവും ഉൾക്കൊള്ളിക്കേണ്ടി വന്നിട്ടുണ്ട് .. അത് ബോർ ആയി തോന്നുന്നുണ്ടെങ്കിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു...... "••••••••••••••••••••••••••• "" കോളേജ് മുറ്റത്തെ ആൽമരചുവട്ടിൽ വലത്തേ ചൂണ്ടുവിരലിലെ നഖവും കടിച് ഉറ്റ ചങ്ക് അർജുനെയും നോക്കി അക്ഷമനായി ഇരിക്കുകയാണ് ഞാൻ..... ....... ഇന്നലെ രാത്രി പെയ്ത മഴയിൽ മണ്ണിലേക്ക് അലിഞ്ഞു ചേരാൻ വിസമ്മതിച് ആ ആലിൽ ഒളിച്ചിരുന്ന വെള്ളത്തുള്ളികളൊക്കെ എന്റെ ക്ഷമ പരീക്ഷിക്കാൻ എന്നോണം കൃത്യമായി എന്റെ തലയിൽ തന്നെ വന്ന് വീഴുന്നുണ്ടായിരുന്നു ..... വടക്കോട്ട് ചാഞ് നിക്കുന്ന ചാമ്പ മരത്തിന്റെ കടും റോസ് നിറത്തിലുള്ള പൂക്കൾ വീണുകിടന്ന് പരവതാനി വിരിച്ച പോലെയുള്ള കോളേജിന്റെ കവാടം കടന്നുള്ള വഴി....., സമയം 6.30 ആയിട്ടേ ഉളളൂ എങ്കിലും സൂര്യഭഗവാൻ നേരത്തെ ഭൂമിദേവിക്ക് ദർശനം നൽകിയതിന്റെ പേരിൽ അവിടെ മൊത്തം പ്രകാശഭരിതമായിരുന്നു.., രാവിലെതന്നെ , തന്റെ കണ്ണ് പോലും തുറക്കാത്ത വായിൽ നിന്നും നേർത്ത ശബ്ദം മാത്രം പാട്ട് പോലെ പാടാൻ കഴിവുള്ള തന്റെ കുട്ടികൾക്ക് തീറ്റ തേടി പോകുന്ന ഏതോ കിളികൾ........... , അവരുടെ മക്കളോടുള്ള യാത്ര പറച്ചിലായിരുന്നിരിക്കണം ആ കലപില ശബ്ദം...................... എന്തായിരിക്കുമല്ലേ.., കുഞ്ഞ്

💬 Comments

View all comments