0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.6K
കോളേജ് ലൈഫിലെ സന്തോഷം ഊതിക്കെടുത്തി നാണക്കേടിന്റെ കൈപ്പുനീര് എന്നെ കൊണ്ട് ആവുവോളം കുടിപ്പിച്ച അവളെ .. കൊല്ലണം.. എന്നുണ്ടെങ്കിലും കൊന്നാൽ അത് വളരെ കുറഞ് പോവും..... """ ഇല്ല ... കൊല്ലില്ല പുന്നാര മോളെ , നിന്നെ ഞാൻ..... ഞാൻ അനുഭവിച്ച നാണക്കേടിന്റെ എല്ലാ തലങ്ങളും നിന്നെയും അനുഭവിപ്പിക്കാതെ നിന്നെ ഞാൻ ഈ ലോകത്ത് നിന്ന് തന്നെ വിടില്ല മോളെ........ .... ####..... "" അവളെപ്പറ്റി ആലോചിച് തുടങ്ങിയപ്പോ തന്നെ എനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാത്ത എന്റെ കോപം എന്നെ വിഴുങ്ങി കഴിഞ്ഞിരുന്നു .. എന്റെ കണ്ണുകൾ രക്താവർണ്ണമായി പുകയുന്നത് ഒരു കണ്ണാടിയുടെ സഹായം ഇല്ലാതെ എനിക്ക് അറിയാം ,, കാരണം ഉള്ളിലുള്ള തീ അവളെ കണ്ടമാത്രയിൽ തന്നെ ദഹിപ്പിക്കാൻ ആയി വെമ്പൽ കൊണ്ട് എപ്പോ വേണേലും പുറത്തേക്ക് കുതിക്കാൻ കണ്ണുകളുടെ മറയിൽ ജ്വലിക്കുന്നുണ്ട് .... എന്റെ പല്ലുകൾ താനേ ഞെരിഞ്ഞമർന്നു..., ഉള്ളിൽ തീ ജ്വാലകൾ ആളുന്നുണ്ടെന്നതിന് തെളിവായി പുറത്തേക്ക് വന്നുകൊണ്ടിരുന്ന ശ്വാസം എന്റെ മൂക്കിന്നുള്ളിലെ രോമത്തെപോലും എരിച്ചു കളയുന്നത് പോലെ എനിക്ക് തോന്നി... നിയന്ത്രണാതീതമായി എന്റെ തലയും ഉടലും അവളോടുള്ള കോപാഗ്നിയാൽ വിറച്ചു.... കൈവിരലുകൾ താനേ ഉള്ളം കയ്യിലേക് മടങ്ങി ,,, .... നിയന്ത്രണം തെറ്റി """ ആാാഹ്.... """ എന്നൊരലർച്ചയോടെ ഞാനാ ആൽത്തറയിൽ നിന്നെഴുന്നേറ്റു .. """ അപ്പോഴും ആ നശിച്ച കിളികൾ അവിടെ നിന്ന് പോയിട്ടുണ്ടായിരുന്നില്ല....... അവളുടെ അഭാവത്തിൽ ഇപ്പൊ എനിക്ക് സ്വൈര്യം തരാത്ത ആ പക്ഷികളും എന്റെ ശത്രുക്കളായി മാറി........ "" മനുഷ്യനെ ശല്യപ്പെടുത്താണ്ട് പോയി തീറ്റ തേട് പന്ന മൈ®^കളെ....

💬 Comments

View all comments