0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
പഴുത്തതാണെന്നു തോന്നുമെങ്കിലും ഒരു കടിയിൽ തന്നെ അതൊക്കെ വെറും തെറ്റിദ്ധാരണ ആണെന്ന് എനിക്ക് മനസ്സിലായി.. അതിന്റെ പുളിപ്പിൽ പാലുപോലും മരവിച്ചു പോയി.... അതൊന്നും കാര്യമാക്കാതെ ഞാൻ വീണ്ടും ഒരു കടി കൂടി കടിച്ചു... "" എന്നെ തന്നെ കൊതിയോടെ നോക്കി നിക്കുന്ന അവളെ കണ്ട് എനിക്ക് അൽപ്പം പോലും അലിവ് തോന്നിയില്ല .. എന്നെ സംബന്ധിച്ചിടത്തോളം അവൾ മനുഷ്യ ജന്മം അല്ലല്ലോ , യക്ഷിയല്ലേ..... "" പച്ച മാങ്ങാ... പച്ച മാങ്ങാ...... കാട്ട് മാവിലെ മാങ്ങാ.... "" ഞാൻ ലിറിക്‌സിൽ കുറച്ച് മാറ്റം ഒക്കെ വരുത്തി നമ്മുടെ രാജു ഏട്ടനെ അനുകരിച്ചു ആ വരി വീണ്ടും വീണ്ടും പാടി അവളെ കൊതിപ്പിച്ചു കഴിച്ചു... അവളെ മാനസികമായി തകർക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം....... "" ആാാഹാ... ഇതാണ് മാങ്ങ... നാട്ടിലെ മാങ്കയൊക്കെ ഇതിന്റെ ഏഴരികത്ത് വരില്ല... എന്താ ടേസ്റ്റ്...........ആഹാ....... """ ഞാൻ വീണ്ടും വീണ്ടും ആ മാങ്ങയെ വർണ്ണിച്ചു കൊണ്ടിരുന്നു....... "" എന്റെ മുന്നിൽ കരഞ്ഞു കാണിച്ചാലും മാങ്ങാണ്ടി പോലും കിട്ടില്ലെന്ന്‌ തോന്നിയിട്ടാവും അവൾ അവിടെ നിന്നും എങ്ങോട്ടോ നടന്നു.... കഴിക്കാൻ വേറെ വല്ലതും കിട്ടുവോന്നു നോക്കാൻ പോയതായിരിക്കും......... """ " ഞാൻ ഒന്നും ആലോചിച്ചു നിക്കാതെ നാട്ടിലെ മാങ്ങയുടെ രണ്ടിരട്ടി വലിപ്പമുള്ള ആ പുളിയൻ മാങ്ങ ആർത്തിയോടെ കഴിച്ചുകൊണ്ടിരുന്നു...... "" " ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ അങ്ങോട്ടേക്ക് നടന്ന് വന്നു... എന്തോ പിന്നിൽ മറച്ച കയ്യിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്... ..... എനിക്ക് അഭിമുഖമായി വേറെ ഒരു മരത്തിന്റെ ചുവട്ടിൽ അവൾ ഇരുന്നു.... "" എന്താവും

💬 Comments

View all comments