0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
എല്ലാം നല്ല ഉയരത്തിൽ ആണെന്ന് മാത്രം..... ഒട്ടും സമയം കളയാതെ ആർത്തി പിടിച്ച ഞാൻ നിലത്തു വല്ലതും വീണ് കിടക്കുന്നുണ്ടോ എന്ന് ചുറ്റും നടന്ന് നോക്കി ..... പക്ഷെ ഒരു മാങ്ങ പോലും നിലത്ത് വീണ് കിടപ്പില്ല...... , അപ്പോഴേക്കും അവൾ അങ്ങോട്ടേക്ക് നടന്നെത്തി.... " ഇനി മുകളിൽ ഉള്ള മാങ്ങ കഴിക്കണമെങ്കിൽ ആ മാവിൽ വലിഞ്ഞു കേറേണ്ടി വരും...., എത്ര നോക്കിയിട്ടും ഒരു കല്ലുപോലും എനിക്കവിടെ കണ്ടെത്താൻ ആയില്ല.... അവസാനം , വരുന്നിടത്തു വച്ച് കാണാം എന്നും കരുതി , ജീൻസിന്റെ കാലുകൾ മടക്കി വച്ച് ഞാൻ ആ കാട്ട് മാവിൽ കേറാൻ തീരുമാനിച്ചു.... കുട്ടിക്കാലം മുതലേ മാവിൽ വലിഞ്ഞു കേറി നല്ല ശീലം ഉണ്ടായിരുന്നിട്ടും ഈ മാവിൽ കേറാൻ ഞാൻ കുറച്ച് പാട് പെട്ടു... എനിക്ക് മുകളിൽ ഉള്ള രണ്ട് ചില്ലകളിൽ പിടിച്ച് കേറി ഞാൻ മാങ്ങ ഉള്ള കൊമ്പിൽ എത്തി.... കുറച്ച് പ്രയാസപ്പെട്ടാണെങ്കിലും ഞാൻ ആ കൊമ്പിൽ ഉണ്ടായിരുന്ന 3 മാങ്ങകൾ ഒക്കെ കയ്യിലാക്കി... വിശപ്പ്‌ കഠിനമായത് കൊണ്ട് ഞാൻ വീണ്ടും മുകളിലേക്ക് പിടിച്ച് കേറാൻ നിന്നില്ല , കിട്ടിയ മാങ്ങകളും ആയി ഞാൻ താഴെ എത്തി.... "" എന്റെ കയ്യിലുള്ള മാങ്ങയിലേക്കും , എന്റെ മുഖത്തെക്കും മാറി മാറി നോക്കിക്കൊണ്ടിരുന്ന അവളെ കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല...... അവളെ വകവെക്കാതെ ഞാൻ ആ മാവിന്റെ ചുവട്ടിൽ ഇരുന്നു.. അതിന്റെ ചെനയും ഞെട്ടും മാവിൽ തന്നെ ഉരച്ച് കളഞ്ഞ് ഞാൻ അവളെ നോക്കിക്കൊണ്ട് അതിൽ കടിച്ചു.... പുറമെ നിന്ന് കാണുമ്പോൾ കുറച്ച്

💬 Comments

View all comments