Chapter Title : ?രാവണചരിതം 3 [LOVER]
വർക്കും മാറ്റിവച്ചു ഈ പാർട്ടങ് എഴുതി......
"" വൈകിയതിൽ ക്ഷമിക്കുക .. തുടർന്നുള്ള ഭാഗങ്ങൾ അതികം ഗ്യാപ് ഇല്ലാതെ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം...
അപ്പൊ ഈ ഭാഗം വായിച്ചിട്ട് തീർച്ചയായും അഭിപ്രായം അറിയിക്കണേ.........
--------------------------------------------------------------------------------------------------------------------------
രാവണചരിതം 3 ?..
“” സീതാ ദേവിയെ ലങ്കയിലേക്ക് കടത്തിക്കൊണ്ട് വരുമ്പോൾ ആ അസുര രാജാവായ ലങ്കാധിപൻ ചിരിച്ചിട്ടുണ്ടാവമായിരിക്കുന്ന ആ ചിരി …… അതേ ചിരി ഞാനും ചിരിച്ചു…… എന്റെ ആ അട്ടഹാസം അവിടെയുള്ള വൃക്ഷങ്ങളിൽ തട്ടി അവിടെയെങ്ങും അലയടിച്ചു………
ഞാൻ ചുറ്റുമോന്ന് കണ്ണോടിച്ചു നോക്കി..""" എങ്ങും നിശബ്ദത തളം കെട്ടി നിക്കുന്നു, ആരെയും പേടിപ്പെടുത്തുന്ന ഒരുതരം നിശബ്ദത... ശെരിക്കുമൊന്ന് ചെവിയോർത്താൽ എവിടെയോ കിളികൾ ചിറകടിക്കുന്ന ശബ്ദം വരെ വ്യക്തം.. ആ അന്തരീക്ഷത്തിന്റെ നിശബ്ദതയുടെ താളം എന്നോണം ഇടക്കിടക്ക് ചീവീട് പോലെയുള്ള ഏതോ ഒരു ജീവിയുടെ മൂളക്കം കേൾക്കാം... പേര് പോലും അറിയാത്ത വര്ഷങ്ങളോളം പഴക്കമുള്ള പടുകൂറ്റൻ മരങ്ങൾ.. പടർന്നു പന്തലിച്ച അവയുടെ ചില്ലകൾ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തെ പോലും ഉള്ളിലേക്ക് കടത്തിവിടാതെ കാവൽ ഭടന്മാരായി നിക്കുന്നു.. സൂര്യൻ കത്തിജ്വലിക്കുമ്പോഴും അവിടെ ഇരുട്ടാണ് ഭരിച്ചിരുന്നത്. . ഇടക്ക് ഏൽക്കുന്ന കാറ്റിന്റെ തലോടലിൽ നൃത്തം വയ്ക്കുന്ന ഇലകളുടെയും , അവയ്ക്കു കൂട്ടായി കനം കുറഞ്ഞ ചില്ലകളുടെ ആട്ടവും ഒരു തരം രാഗം പോലെ തോന്നി.. എങ്ങുതിരിഞ്ഞാലും ഇരുൾ മൂടപ്പെട്ട വനം മാത്രം.. ഇനി ഇവിടുന്ന് പുറം ലോകത്തേക്ക് ഒരു മടക്കം ഇല്ലെന്ന് വ്യക്തം......
.............. "" അതുവരെയുണ്ടായിരുന്ന വന്യമായ നിശബ്ദതയെ കീറിമുറിച്ച് ആ കാലടിശബ്ദം അങ്ങോട്ടേക്കെത്തി... അതെ എന്റെ ഇരയുടെ കാലൊച്ച
💬 Comments
View all comments