Chapter Title : ?രാവണചരിതം 3 [LOVER]
ചോദ്യങ്ങളായിരുന്നു എന്റെ മനസ്സിൽ........
. "" അതിനുള്ള ഉത്തരവും ഞാൻ തന്നെ കണ്ടെത്തി..... അവളെന്നോട് ചെയ്തത്തിനൊക്കെ ഞാൻ പ്രതികാരം ചെയ്യുമെന്ന് അവൾക്കറിയാം , അതൊഴിവാക്കാൻ എന്നെ തൃപ്തിപ്പെടുത്താൻ ഉള്ള അവളുടെ കാട്ടിക്കൂട്ടലുകളായെ എനിക്കതൊക്കെ തോന്നിയുള്ളൂ.....
"" ഈ നാടകത്തിൽ ഒന്നും ഞാൻ വീഴില്ല മോളെ... നിനക്കുള്ള വിധി ഞാൻ നിശ്ചയിച് കഴിഞ്ഞു... ഇനി നീ എന്തൊക്കെ കാട്ടിക്കൂട്ടലുകൾ കാണിച്ചാലും എന്റെ മനസ്സിളകില്ല......... ... """
"" കോപ്പ് , അവളോടുള്ള ദേഷ്യത്തിൽ ആ മാങ്ങ എറിഞ്ഞു കളയണ്ടായിരിന്ന് , ഇപ്പൊ വിശന്നിട്ടു ഉറക്കവും വരണില്ല .... ഛെ............... """"
" കുറെ നേരം , പല പൊസിഷനിലും മാറി മാറി ഇരുന്ന് ഞാൻ ഉറങ്ങാൻ ശ്രമം നടത്തിക്കൊണ്ടിരുന്നു.... അവസാനം എപ്പോഴോ തളർന്നു കിടന്ന് ഞാൻ ഉറങ്ങി.., അവളുടെ കണ്ണുകൾ എന്നെത്തന്നെ നോക്കിയിരിക്കുകയാണെന്നറിയാതെ... ............
??????
"" ഛെ , ഞാനെന്തിനാ വെറുതെ വിഷമിക്കണേ , അവന്റെ ജീവിതം തന്നെ നശിപ്പിച്ച എന്നോട് ഇതിൽ കൂടുതൽ മര്യാദയോടെയൊന്നും അവൻ പെരുമാറില്ലല്ലോ... "" പാവം... പകല് മുഴുവൻ അലഞ്ഞിട്ട് ഇപ്പൊ വിശപ്പ് കാരണം ശെരിക്ക് ഉറങ്ങാൻ കഴിയുന്നുണ്ടാവില്ല..... """ ന്റെ ദേവീ.... . ഇതൊക്കെ ഞാൻ കാരണം ആണല്ലോ........... എല്ലാ സത്യവും നിനക്കറിയുന്നതല്ലേ...... ന്റെ രഞ്ജു ന് ഒരാപാത്തും വരുത്തരുതേ.... പകരം വേണേൽ എന്റെ ജീവൻ എടുത്തോ.... ഒരു ജീവിതകാലം മുഴുവൻ അനുഭവിക്കാനുള്ള നാണക്കേട് ന്റെ രഞ്ജു അനുഭവിച് കഴിഞ്ഞു... ഇനിയും ആ പാവത്തിന് ദുഃഖങ്ങൾ കൊടുക്കല്ലേ.... അവന് വിധിക്കപ്പെട്ട എല്ലാ ചീത്തയും നീ എന്റെ തലയിൽ വച്ച് തന്നോളൂ............
💬 Comments
View all comments