0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
വിശപ്പ് കഠിനമായി വന്നപ്പോ ഞാൻ വയറ് അമർത്തിപ്പിടിച്ചിരുന്നു........ " ഇനി ഉറങ്ങാതെ ആ ചിന്ത പോവില്ലെന്ന് മനസ്സിലായ ഞാൻ മെല്ലെ ഉറങ്ങാനായി കണ്ണുകൾ അടച്ചു............ "" ഒന്നുറങ്ങി വന്നപ്പോഴേക്കും കയ്യിൽ എന്തോ തടഞ്ഞു.... ഞാൻ വേഗം കണ്ണുകൾ തുറന്നു........ "" ഞാൻ രാവിലെ പറിച്ച മാങ്ങ.... അത് എന്റെ അടുത്തേക്ക് ഉരുട്ടിവിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ് കക്ഷി......... "" അവള്ടെ അച്ഛന്റെ ഒരു മാങ്ങ.........""" ഞാൻ ആ മാങ്ങായെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു......... അപ്പൊ അങ്ങനെ ചെയ്യാൻ ആണെനിക്ക് തോന്നിയത് . നല്ല വിശപ്പുണ്ടെങ്കിലും അവൾ തന്ന ഒറ്റക്കാരണം കൊണ്ടാണ് ഞാനത് ചെയ്തത്........ "" "" എന്നിൽ നിന്നും ഇത്രയൊക്കെയെ പ്രതീക്ഷിക്കുന്നുള്ളൂ , എന്ന ഭാവത്തിൽ ഇരിക്കുകയാണവൾ......... """
"" ഞാൻ വീണ്ടും മരത്തിലേക്ക് ചാരി എന്റെ നഷ്ടമായ ഉറക്കം തേടാൻ തുടങ്ങി......... "" അപ്പൊ , അവളാ മാങ്ങ തിന്നില്ലായിരുന്നോ. !!!..... രാവിലെ മുതൽ ഇത് കയ്യിൽ കൊണ്ട് നടന്നിട്ടും ഞാനെന്താ ശ്രദ്ധിക്കെകുത്തിരുന്നേ....... !!!.... അപ്പൊ ഈ യക്ഷിയും രാവിലെ മുതൽ ഒരു ചെറിയ പഴവും കഴിച്ച് ഇരിക്കുകയാണോ....... !!!!!!! ..... അങ്ങനെയെങ്കിൽ എന്ത് കൊണ്ട് വിശന്ന് വലഞ്ഞിട്ടും അവളാ മാങ്ങ എനിക്ക് നീട്ടി........ അതും അവളെ ഉപദ്രവിക്കാൻ തുടങ്ങിയ , വീണിടത്തു നിന്നും ഉയർത്താൻ കൈപോലും കൊടുത്ത് സഹായിക്കാത്ത , മുറിവ് പറ്റിയ കാലുള്ള തന്നെ കാട്ടിൽ കൂടി ഓടിച്ച , ചെറിയ വിറകുകൾ എടുത്ത് വലുത് തന്നെക്കൊണ്ട് ചുമപ്പിച്ച , എനിക്കെന്തിനു അവളാ മാങ്ങ എറിഞ്ഞു തന്നു..................... ഇങ്ങനെ ഉത്തരം കിട്ടാത്ത കുറെ

💬 Comments

View all comments