Chapter Title : ?രാവണചരിതം 3 [LOVER]
കാരണം എറിഞ്ഞമർന്നത്.... എണ്ണി എണ്ണി അവളെ അനുഭവിപ്പിക്കണം... അതിന് ഇങ്ങനൊരു അവസരം ഒരുക്കിത്തന്ന ശിവ ഭാഗവാനോട് ഞാൻ മനസ്സ് തുറന്ന് നന്ദി പറഞ്ഞു........
"" ഞാൻ പോക്കെറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് , വിറകിലെ കനലിൽ അത് കത്തിച്ചു വലിക്കാൻ ആരംഭിച്ചു.... അവളതൊക്കെ ഒരു പുച്ഛത്തോടെ നോക്കുന്നുണ്ട്......
"" നോക്കണ്ട മോളെ..... നിന്റെ അന്ത്യം അടുത്തിരിക്കുന്നു... നരകത്തുല്യമായ യാഥനകൾ നിന്നെക്കൊണ്ട് എണ്ണിയെണ്ണി ഞാൻ അനുഭവിപ്പിച്ചിട്ട് ഒടുവിൽ നിന്റെ കാലന് ഒരു സല്യൂട്ടും കൊടുത്ത ശേഷമേ ഞാൻ മരണത്തിന് പോലും കീഴടങ്ങൂ.......... നാളെ മുതൽ നീ കാണിച്ചു കൂട്ടിയ നിന്റെ എല്ലാ കഴപ്പിനും ഉത്തരം പറയാൻ ഒരുങ്ങിക്കോ ...നീ........... """"" ഇതൊക്കെ മനസ്സിലോർത്തു ഞാൻ ആ സിഗരറ്റ് ആസ്വദിച്ചു വലിച്ചു.......
"" ഇന്നലെ ഈ നേരം വല്ലതും കഴിച്ചതാണ്... , രാവിലെ തൊട്ട് ഇന്നേരം വരെയും ഒരു തുള്ളി വെള്ളം പോലും ആമാശയത്തിൽ എത്തിയിട്ടില്ല , ആകെ കഴിച്ചത് 2 മാങ്ങ മാത്രം.... ഈ ചിന്തകൾ അത് വരെ ഞാൻ പൂട്ടിയിട്ടിരുന്ന എന്റെ വിശപ്പിനെ കെട്ടഴിച് വിട്ടു........
""" ആാാ... അയ്യോ....... """........
" ഒഴിഞ്ഞ വയറും തടവി ഇരുന്ന ഞാൻ ആ യക്ഷിയുടെ അലർച്ച കേട്ട് തല ഉയർത്തി നോക്കുമ്പോൾ , ഇരുന്നിടത്തു നിന്നും പേടിച് മാറി മേല് കുടയുവാണ് അവൾ....
"" വല്ല വണ്ടോ മറ്റോ ആയിരുന്നിരിക്കണം , ഞാൻ അതൊന്നും കാര്യമാക്കാതെ പിന്നിലുള്ള മരത്തിൽ ചാരി ഇരുന്നു.....
"" ഇടക്കെപ്പോഴോ വണ്ടിനെ ഒക്കെ ഓടിച്ചിട്ട് അവൾ ആ തീയുടെ അടുത്ത് വന്നിരുന്നു....... ""
💬 Comments
View all comments