0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
ഇപ്പൊ തന്നെ ഒരാഴ്ചയായി മനസ്സിലോർക്കുന്നു അതെടുക്കാൻ...... .... ഞാൻ നേരെ ലൈബ്രറിയിലേക്ക് വച്ച് പിടിച്ചു...... """ " അനിത എന്ന ഒരു മൂഷേട്ടയാണ് ലൈബ്രറിയുടെ ഇൻ ചാർജ്.... ആ കെളവി എന്നെ കുറച്ച് നേരം അവിടെ നിർത്തി.... അവസാനം ബുക്ക്‌ കിട്ടി..... "" ഇത് കൊണ്ടോയി പഠിച്ചു മരിക്കാൻ ഒന്നുമല്ല , ഇപ്പൊ ഇത് കൊണ്ടോയി വച്ചാൽ എക്സാമിന്റെ തലേന്നെ തുറക്കൂള്ളൂ , എന്നാലും ഒരു മനസ്സമാധാനതിന് എടുക്കുന്നതാ........ അത്യാവശ്യം കട്ടിയുള്ള ആ ബുക്കും താങ്ങി നേരെ ക്ലാസ്സ് ലക്ഷ്യമാക്കി നടന്നു..... "" ക്ലാസ്സിന്റെ വരാന്ത വശത്തെ ജനലിൽ കമ്പിയൊന്നും ഇല്ല , വെറും ഗ്ലാസ്‌ മാത്രം... വായു സഞ്ചാരത്തിന് വേണ്ടി അതെപ്പോഴും തുറന്നിടാണ് പതിവ്..... "" "" ക്ലാസ്സിലേക്ക് കേറുന്നതിന് മുമ്പ് ആരോ ആ ജനല് ചാടി ഉള്ളിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഞാൻ കണ്ടു.... മുഖം കണ്ടില്ലെങ്കിലും, അതൊരു സ്ത്രീയാണ് എന്ന് മനസ്സിലായി... ഒരു പെണ്ണായതു കൊണ്ട് ആ 2-3 സെക്കന്റ്‌ കൊണ്ട് അവളുടെ വെള്ള പുള്ളിയുള്ള മെറൂൺ നിറത്തിലുള്ള ടോപ് ഞാൻ സ്കാൻ ചെയ്തു വച്ചിരുന്നു...... "" എന്തെങ്കിലും ആവട്ടെ പുല്ല്..... """ ഞാൻ ആ ബുക്ക്‌ ബാഗിലേക്ക് വക്കാൻ വേണ്ടി എന്റെ ബെഞ്ചിലേക് നടന്നു.... , "" ഹോ..... "" ഒരു ദീർഘ നിശ്വാസമെടുത് ആ കട്ടിയുള്ള ബുക്ക്‌ ടേബിളിൽ വച് ഞാൻ എന്റെ സീറ്റിൽ ഇരുന്നു..... "" ആ ബുക്ക്‌ ബാഗിലേക്ക് വെക്കുന്നതിന്റെ ഇടയിൽ അതിൽ നിന്നെന്തോ കടലാസ് കക്ഷണം താഴേക്ക് വീണു......... ശേ...... ഇനി അതെടുക്കണമല്ലോ........ "" "

💬 Comments

View all comments