0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
, ഒരു ദീർഘ ശ്വാസം വലിച്ചു ഞാൻ തിരികെ ക്ലാസ്സിലേക്ക് തിരിഞ്ഞു........ " പെട്ടെന്നാണ് ഒരു കൈ എന്റെ തോളിൽ അമർന്നത്....... "" ഡീ , എന്താ നീ ഒറ്റക്ക് നിന്ന് തലക്ക് കയ്യും കൊടുത്ത് പിറുപിറുക്കണേ...................... "" ദിയയുടെ ആ ചോദ്യത്തിൽ നിന്നാണ് ഞാൻ പരിസരം പോലും മറന്ന് ഇതൊക്കെ കാറ്റിക്കൂട്ടിയെന്നു ചിന്തിക്കുന്നത് തന്നെ......... "" ഒന്നൂല്ലടീ , വാ ക്ലാസ്സിലേക്ക് കേറാ , .......... ഞാൻ നൈസ് ആയിട്ട് വിഷയം മാറ്റി , അല്ലെങ്കിൽ അവൾ എല്ലാം എന്നെക്കൊണ്ട് തന്നെ പറയിപ്പിച്ചെടുക്കും.... ............ """ "" ഞങ്ങൾ ക്ലാസ്സിലേക്ക് കേറുന്നതിന് മുമ്പ് പ്രിൻസിപ്പളും , കൊറേ സാറുമാരും അവിടെ എത്തിയിരുന്നു....... """ "" ഓഹ് ... ബാഗ് ചെക്കിങ്.... നന്നായി അടുത്ത പീരിയഡ് പോയി കിട്ടി........ "" അടുത്ത പീരിയഡ് പോയതിന്റെ സന്തോഷത്തിലാണ് ദിയ ......... "" ഞങ്ങളുടെ എല്ലാവരുടെയും ബാഗ് പരിശോധന നടത്തുന്നതും, മേക്കപ്പ്, ലിപ്സ്റ്റിക് ,...... അങ്ങനെ കൊറേ ഐറ്റംസ് ഒക്കെ അവർ മാറ്റി വക്കുന്നത് ഞങ്ങൾ ഒരു ചിരിയോടെ നോക്കി നിന്നു.......... "" “”” ദേ… കണ്ടോ ജോർജ് സാറേ … ഇത് നോക്കിയേ……...... """" അനിൽ സാറിന്റെ ഈ ശബ്ദം കേട്ടപ്പോഴാണ് ഞാൻ സാർ പിടിച്ചിരുന്ന ഭാഗിൽ നിന്ന് വീണ സാധനങ്ങൾ ശ്രദ്ധിക്കുന്നത്............ """ "" “” ആരുടെ ബാഗ് ആടാ ഇത്…………..... ജോർജ് സാർ അഥവാ കാട്ടാളൻ ചോദിക്കുന്നതിന്റെ ഉത്തരം വരുന്നതിനു മുമ്പ് തന്നെ എനിക്കാ ബാഗിന്റെ ഉടമയെ അറിയായിരുന്നു..... " രഞ്ജു , എന്റെ രഞ്ജു.........".

💬 Comments

View all comments